കണ്ണൂർ വിമാനത്താവള വികസനത്തിന് ഇടപെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി; വ്യോമയാന മന്ത്രിയുമായി നിർണായക കൂടിക്കാഴ്ച

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രി കെ. റാം മോഹൻ നായിഡുവുമായി സി. സദാനന്ദൻ മാസ്റ്റർ എംപി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി. വിമാനത്താവള വികസനത്തിന് ആവശ്യമായ വിവിധ വിഷയങ്ങൾ ഉന്നയിച്ച് കേന്ദ്ര മന്ത്രിക്ക് നിവേദനവും സമർപ്പിച്ചു.

കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (Point of Call) പദവി അനുവദിക്കുന്നതടക്കമുള്ള നിർണായക ആവശ്യങ്ങളാണ് എംപി കേന്ദ്ര വ്യോമയാന മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിമാനത്താവളത്തിന്റെ വികസനത്തിനും അന്താരാഷ്‌ട്ര സർവീസുകൾ വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയിൽ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (KIAL) മാനേജിംഗ് ഡയറക്ടർ സി. ദിനേശ് കുമാറും, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അശ്വനി കുമാറും പങ്കെടുത്തു. വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളും ഭാവി പദ്ധതികളും യോഗത്തിൽ വിശദമായി ചർച്ച ചെയ്തതായി അറിയിച്ചു.

Share