ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ വമ്പന്‍ ട്രാന്‍സ്ഫര്‍; കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ കോളോ കോളോയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2026, 06:06 pm IST
Facebook
Twitter
WhatsAppTelegram

സാന്റിയാഗോ: 2026 ഫിഫ ലോകകപ്പിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ലോകശ്രദ്ധ നേടിയ കേപ് വെര്‍ദെ ഗോള്‍കീപ്പര്‍ വോസിഞ്ഞ ചിലിയുടെ പ്രമുഖ ക്ലബായ കോളോ കോളോയില്‍ ചേര്‍ന്നു. നിരവധി വന്‍ ക്ലബുകളില്‍ നിന്ന് ഓഫറുകള്‍ ലഭിച്ചിരുന്നെങ്കിലും ആദ്യം സമീപിച്ച കോളോ കോളോയ്‌ക്കാണ് മുന്‍ഗണന നല്‍കിയതെന്ന് താരം വ്യക്തമാക്കി.

ഞായറാഴ്ച സാന്റിയാഗോ വിമാനത്താവളത്തിലെത്തിയ വോസിഞ്ഞയ്‌ക്ക് കോളോ കോളോ ആരാധകര്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. തിങ്കളാഴ്ച വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ താരം ക്ലബുമായി ഔദ്യോഗിക കരാറില്‍ ഒപ്പുവെച്ചു. ചൊവ്വാഴ്ച പുതിയ ടീമിനൊപ്പമുള്ള ആദ്യ പരിശീലനവും ആരംഭിച്ചു.

സ്പെയിന്‍, ഉറുഗ്വായ്, അര്‍ജന്റീന തുടങ്ങിയ കരുത്തരായ ടീമുകള്‍ക്കെതിരെ നടത്തിയ അസാമാന്യ സേവുകളാണ് 40-കാരനായ വോസിഞ്ഞയെ ലോക ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രമാക്കിയത്. ലോകകപ്പിലെ മിന്നുന്ന പ്രകടനത്തിന് പിന്നാലെ ഫിഫയുടെ ടൂര്‍ണമെന്റിലെ മികച്ച ഇലവനിലും താരം ഇടംപിടിച്ചിരുന്നു. ലോകകപ്പിന് ശേഷം വോസിഞ്ഞയുടെ വിപണി മൂല്യം വന്‍തോതില്‍ ഉയര്‍ന്നു. യൂറോപ്പിലെയും ദക്ഷിണ അമേരിക്കയിലെയും നിരവധി ക്ലബുകള്‍ താരത്തിനായി രംഗത്തെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമൂഹമാധ്യമങ്ങളിലും വോസിഞ്ഞയ്‌ക്ക് വലിയ ജനപ്രീതിയാണ് ലഭിച്ചത്. ലോകകപ്പിന് മുമ്പ് ഏകദേശം 50,000 മാത്രമായിരുന്ന ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സ് എണ്ണം ടൂര്‍ണമെന്റിന് ശേഷം മൂന്ന് കോടിയിലേക്ക് ഉയര്‍ന്നതും താരത്തിന്റെ ജനപ്രീതിയുടെ തെളിവായി. കോളോ കോളോയുടെ ഗോള്‍വല കാക്കാന്‍ വോസിഞ്ഞ എത്തുന്നതോടെ ചിലിയന്‍ ലീഗിലും ക്ലബിന്റെ അന്താരാഷ്‌ട്ര മത്സരങ്ങളിലും വലിയ പ്രതീക്ഷയാണ് ആരാധകര്‍ വെച്ചുപുലര്‍ത്തുന്നത്.

Tags: MovesVozinhaColo Colo
Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies