'അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ ഫിക്‌സ് ചെയ്തു, 3 കോടി നേടി'; സിഎസ്‌കെ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മുന്‍ രഞ്ജി താരം രചിത് ഭാട്ടിയ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘അഞ്ച് ഐപിഎല്‍ മത്സരങ്ങള്‍ ഫിക്‌സ് ചെയ്തു, 3 കോടി നേടി’; സിഎസ്‌കെ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് നല്‍കിയെന്ന് മുന്‍ രഞ്ജി താരം രചിത് ഭാട്ടിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 23, 2026, 02:16 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റില്‍ വീണ്ടും ഒത്തുകളി ആരോപണം. മുന്‍ ഡല്‍ഹി, ഹരിയാന രഞ്ജി ട്രോഫി താരം രചിത് ഭാട്ടിയ 2025ലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രഹസ്യ വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് കൈമാറിയെന്നും അഞ്ച് മത്സരങ്ങള്‍ ഫിക്‌സ് ചെയ്‌തെന്നും അവകാശപ്പെട്ടതായി ടെഹല്‍ക്കായുടെ സ്റ്റിംഗ് ഓപ്പറേഷന്‍ റിപ്പോര്‍ട്ട്. ലണ്ടന്‍ ആസ്ഥാനമായ ബെറ്റര്‍മാര്‍ക്ക് സ്നാപ്ചാറ്റ് വഴി വിവരങ്ങള്‍ കൈമാറിയെന്നും ഓരോ മത്സരത്തിനും 60 ലക്ഷം രൂപ വീതം ലഭിച്ചെന്നും ആകെ മൂന്ന് കോടി രൂപ നേടിയെന്നും ഭാട്ടിയ സ്റ്റിംഗ് ഓപ്പറേഷനില്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്.

സിഎസ്‌കെയിലെ ഒരു താരത്തില്‍ നിന്നാണ് മത്സരത്തിന് മുമ്പ് പ്ലേയിങ് ഇലവന്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്നാണ് ഭാട്ടിയയുടെ അവകാശവാദം. ഔദ്യോഗികമായി പ്ലേയിങ് ഇലവന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ലഭിച്ച വിവരങ്ങള്‍ ബെറ്റര്‍മാര്‍ക്ക് കൈമാറിയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ആരോപണവിധേയനായ സിഎസ്‌കെ താരത്തിന്റെ പേര് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിട്ടില്ല. 2025 ഐപിഎല്ലിലെ അഞ്ച് മത്സരങ്ങളുമായി ബന്ധപ്പെട്ടാണ് തനിക്ക് വിവരങ്ങള്‍ ലഭിച്ചതെന്നും ഓരോ മത്സരത്തിനും 60 ലക്ഷം രൂപ വീതം ലഭിച്ചെന്നുമാണ് ഭാട്ടിയ പറഞ്ഞതായി റിപ്പോര്‍ട്ട്.

2018-19 സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും സ്‌പോട്ട് ഫിക്‌സിംഗില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് ഭാട്ടിയ പറഞ്ഞതായി ടെഹല്‍ക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് മത്സരങ്ങളില്‍ മനഃപൂര്‍വം ഓരോ വൈഡ് വീതം എറിഞ്ഞെന്നും ഓരോ വൈഡിനും എട്ട് ലക്ഷം രൂപ വീതം ലഭിച്ചെന്നും ആകെ 16 ലക്ഷം രൂപ നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടതായി റിപ്പോര്‍ട്ടിലുണ്ട്. ഐപിഎല്‍ 2026ലും ഡല്‍ഹി പ്രീമിയര്‍ ലീഗിലും പ്ലേയിങ് ഇലവന്‍ സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നതിനും സ്‌പോട്ട് ഫിക്‌സിംഗിനുമായി നിരക്കുകള്‍ ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടിലുണ്ട്. ഐപിഎല്ലില്‍ പ്ലേയിങ് ഇലവന്‍ വിവരങ്ങള്‍ക്ക് 60 ലക്ഷം രൂപയും സ്‌പോട്ട് ഫിക്‌സിംഗിന് ഒരു കോടി രൂപയുമാണ് ഭാട്ടിയ പറഞ്ഞതായി റിപ്പോര്‍ട്ട് ചെയ്യുന്നത്.

Tags: mianSting Operationipl. cskspot fixingrachit bhatia
Share
Tweet
SendShare

More News from this section

ജപ്പാനെതിരെ ഇന്ത്യയ്‌ക്ക് ത്രസിപ്പിക്കുന്ന ജയം; അഞ്ച് ഓവര്‍ പോരാട്ടത്തില്‍ രണ്ട് റണ്‍സിന് വിജയം

49 പന്തില്‍ സെഞ്ചുറി! ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഷഫാലി

ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം

ടി20യില്‍ 15,000 റണ്‍സ്; ചരിത്രനേട്ടവുമായി ജോസ് ബട്ലര്‍, മറികടന്നത് പൊള്ളാര്‍ഡിന്റെ റെക്കോര്‍ഡ്

30 പന്തില്‍ സെഞ്ചുറി; അഫ്ഗാനെതിരെ അഭിഷേക് ശര്‍മ്മയുടെ വെടിക്കെട്ട്, റെക്കോര്‍ഡുകളുടെ പെരുമഴ

ഏഷ്യന്‍ ഗെയിംസില്‍ വനിതാ ക്രിക്കറ്റ് തുടങ്ങി; ബംഗ്ലാദേശും പാകിസ്താനും സെമിയില്‍, ഇന്ത്യ നാളെ ഇറങ്ങും

Latest News

ഷാർജയിൽ കർണാടക സ്വദേശിയെ കൊലപ്പെടുത്തി; മൃതദേഹം ഒൻപത് കഷണങ്ങളാക്കി കാറിൽ ഉപേക്ഷിച്ചു, ഭാര്യയെയും മകനെയും കാണാനില്ല

28 വര്‍ഷത്തെ കാത്തിരിപ്പ്: വനിതകളുടെ 49 കിലോഗ്രാം വെയ്റ്റ്ലിഫ്റ്റിംഗില്‍ മീരാബായ് ചാനുവിന് വെള്ളി; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്‌ക്ക് ചരിത്ര മെഡല്‍

പള്ളിയിൽ യോഗം, 23 പേർ കസ്റ്റഡിയിൽ; ഖിലാഫത്ത് ലക്ഷ്യമിട്ട് പുതിയ തീവ്രവാദ സംഘടനയെന്ന് സംശയം

‘ആരാണ് പണം മുടക്കിയതെന്ന് നിങ്ങളോട് പറയേണ്ടതില്ല’; സ്വകാര്യമായി അറേഞ്ച് ചെയ്ത വിമാനത്തിൽ ഇനിയും യാത്ര ചെയ്യുമെന്ന് സതീശൻ

ശബരിമലയുടെ പേരിൽ വോട്ട് വാങ്ങി ജയിച്ചവർ അയ്യപ്പ ഭക്തരെ മറക്കുന്നു; സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ കുമ്മനം രാജശേഖരൻ

‘മഹാനടനെ കാണാനും പരിചയപ്പെടാനും സാധിച്ചതിൽ സന്തോഷം’; ചലച്ചിത്ര പുരസ്കാര ചടങ്ങിനിടെ സൗഹൃദം പങ്കിട്ട് മമ്മൂട്ടിയും ധുരന്ധർ സംവിധായകൻ ആദിത്യ ധറും; ചിത്രങ്ങൾ വൈറൽ

പരശുറാം എക്സ്പ്രസിൽ വൻ മാറ്റം; പഴയ ICF കോച്ചുകൾക്ക് പകരം ഇനി LHB, യാത്രക്കാർക്ക് കൂടുതൽ സൗകര്യം

ഡാറ്റ വേണ്ടാത്തവർക്ക് ആശ്വാസം; കോൾ-എസ്എംഎസ് മാത്രമുള്ള കുറഞ്ഞ നിരക്കിലുള്ള റീചാർജ് നിർബന്ധമാക്കി TRAI

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies