കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം
Thursday, October 15 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2026, 03:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: റെയില്‍വേ സ്റ്റേഷനുകളിലെ കൗണ്ടറുകളില്‍നിന്ന് നേരിട്ട് വാങ്ങുന്ന ട്രെയിന്‍ ടിക്കറ്റുകള്‍ക്കും യാത്രാ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി. ഒക്ടോബര്‍ 27 മുതല്‍ രാജ്യത്തെ എല്ലാ റെയില്‍വേ സ്റ്റേഷനുകളിലും ഈ സൗകര്യം നടപ്പാക്കാനാണ് നിര്‍ദേശം. 2023ലെ ഒഡീഷ ട്രെയിന്‍ അപകടത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ കമ്മീഷനെ നിയോഗിക്കണമെന്നും ട്രെയിനുകള്‍ കൂട്ടിയിടിക്കുന്നത് തടയാനുള്ള കവച് സംവിധാനം നടപ്പാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ ഉള്‍പ്പെടെ കൗണ്ടറുകളില്‍നിന്ന് ടിക്കറ്റെടുക്കുന്ന യാത്രക്കാര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കണമെന്ന് കോടതി പറഞ്ഞു.

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആലോചിച്ചുവരികയാണെന്ന് മേയ് 11ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്ക് ബാധകമായ അതേ നിബന്ധനകളിലായിരിക്കും കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കുക. നിലവില്‍ ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് യാത്രാ ഇന്‍ഷുറന്‍സ് തിരഞ്ഞെടുക്കാനുള്ള സൗകര്യമുള്ളത്. ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഇന്‍ഷുറന്‍സ് വേണമോ എന്ന് യാത്രക്കാര്‍ക്ക് സ്വയം തീരുമാനിക്കാം. ഒരാള്‍ക്ക് 45 പൈസയാണ് നിലവില്‍ ഈ ഇന്‍ഷുറന്‍സിന്റെ പ്രീമിയമായി ഈടാക്കുന്നത്. അപകടത്തില്‍ മരണം സംഭവിച്ചാല്‍ 10 ലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കുന്ന പദ്ധതിയാണിത്.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ഇന്‍ഷുറന്‍സ് സൗകര്യം വ്യാപിപ്പിക്കുന്നതിലൂടെ ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാത്ത യാത്രക്കാര്‍ക്കും അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് ലക്ഷ്യം.

Tags: Railwayhighcourtrailway counter ticketinsurence
Share
Tweet
SendShare

More News from this section

‘ഇസ്‌ലാമിലേക്ക് മതം മാറിയ വ്യക്തിക്ക്  പിന്നാക്ക സംവരണം അവകാശപ്പെടാനാകില്ല’; തമിഴ്‌നാട് സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി

ഭാരതത്തിൽ ഇസ്ലാമിക കലാപത്തിന് നീക്കം; ബംഗ്ലാദേശ് മോഡലിന് ആഹ്വാനം ചെയ്ത് അർബൻ നക്സൽ നേഹ ബോറ; ജിഹാദികൾക്ക് നന്ദിയും

ഒക്ടോബർ 28 നകം ഇന്ത്യ വിടണം; നടൻ ഇമ്രാൻ ഖാന് മുംബൈ പൊലീസിന്റെ നിർദ്ദേശം

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

രാവണനെ മാത്രം എന്തിന് ചുട്ടുകളയണം, ദുര്യോധനനെ എന്തുകൊണ്ട് ഒഴിവാക്കുന്നു? ദസറയ്‌ക്ക് മുമ്പ് മനുഷ്യാവകാശ കമ്മീഷനിൽ വിചിത്ര പരാതി, ഒടുവിൽ എന്ത് സംഭവിച്ചു

‘അനീതി ചെയ്യുന്നവരെ ശിക്ഷിക്കുന്നതും ധർമം’; മീററ്റ് കൊലക്കേസിൽ വധശിക്ഷ വിധിക്കുമ്പോൾ ഭഗവദ്ഗീതയും മഹാഭാരതവും ഉദ്ധരിച്ച് ജഡ്ജി

Latest News

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾക്ക് ദാരുണാന്ത്യം; മരിച്ചത് അഞ്ചും രണ്ടരയും വയസ്സുള്ള കുട്ടികൾ

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ നവജാതശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, അന്വേഷണം തുടങ്ങി

സോഷ്യൽ മീഡിയ പോസ്റ്റിന് 23കാരിക്ക് വധശിക്ഷ! ഒൻപത് മാസത്തിനിടെ തൂട്ടിലേറ്റിയത് 604 പേരെ; ഇറാൻ ഭരണകൂടത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ

ശബരിമല വെര്‍ച്വല്‍ ക്യൂ നിരക്ക് വര്‍ധന: ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി, നിയമപരമായി ചെറുക്കുമെന്ന് അനൂപ് ആന്റണി

കൗണ്ടര്‍ ടിക്കറ്റുകള്‍ക്കും ട്രെയിന്‍ ഇന്‍ഷുറന്‍സ്; ഒക്ടോബര്‍ 27 മുതല്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശം

അമ്മയുടെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച കേസ്; ഹണി ട്രാപ്പ് കേസ് പ്രതി അശ്വതി അച്ചു പിടിയിൽ; തിരുവനന്തപുരത്തെ ഫ്ലാറ്റിൽനിന്ന് കസ്റ്റഡിയിലെടുത്തു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

ടോമിൻ തച്ചങ്കരിയുടെ തടവുശിക്ഷ മരവിപ്പിച്ചു; വിജിലൻസ് കോടതി ഉത്തരവിനെതിരായ ഹർജിയിൽ ഹൈക്കോടതിയുടെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies