ഉപജീവന മാർഗമായ ബസിന് മുന്നിൽ സി ഐ ടി യു കൊടികുത്തി; സ്വന്തം ബസിന് മുന്നിൽ ലോട്ടറി കച്ചവടവം നടത്തേണ്ട ഗതികേടിൽ ഉടമ; മുൻ സൈനികനായ പ്രവാസിക്ക് ഇടതു തൊഴിലാളി സംഘടന നൽകിയ ‘വരവേൽപ്പ്” ഇങ്ങനെ;
കോട്ടയം; ഒരായുസ് മുഴുവൻ ഗൾഫിൽ വിയർപ്പൊഴുക്കിയ സമ്പാദ്യവുമായി നാട്ടിലൊരു ബസ് വാങ്ങി ഉപജീവനം നടത്താനാഗ്രഹിച്ച്, തൊഴിലാളി പ്രശ്‌നത്തിൽ ഗതികെട്ട വരവേൽപ്പെന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച മുരളിയെ നമ്മുക്കറിയാം. ...