ബീജിംഗ്: ചൈനയിലെ ഫോക്സ്കോണിന്റെ ഏറ്റവും വലിയ ഐഫോൺ നിർമ്മാണ കേന്ദ്രത്തിൽ തൊഴിലാളി സമരം അക്രമാസക്തമായി. പ്ലാന്റിൽ ഏർപ്പെടുത്തിയ കൊറോണ നിയന്ത്രണങ്ങൾ തൊഴിലാളി വിരുദ്ധമാണ് എന്ന് ആരോപിച്ചായിരുന്നു സമരം.
പ്രകടനവുമായി നൂറു കണക്കിന് തൊഴിലാളികൾ തെരുവിൽ പ്രതിഷേധിക്കുന്നതും അവരെ പോലീസ് നേരിടുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. തൊഴിലാളികൾ പോലീസിനെതിരെ പ്രതികരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
Protest At Largest iPhone Factory In China
Large-scale protests have broken out at Foxconn's factory in Zhengzhou, central China, images circulating on Weibo and Twitter show. pic.twitter.com/Kj3YLox7on
— Punch Newspapers (@MobilePunch) November 23, 2022
പോലീസ് നിർദ്ദയം തൊഴിലാളികളെ മർദ്ദിക്കുകയാണെന്ന് വീഡിയോയിൽ ഒരാൾ പറയുന്നു. മർദ്ദനമേറ്റ് രക്തമൊലിക്കുന്ന നിരവധി പേരെയും വീഡിയോയിൽ കാണാം.മർദ്ദനത്തിൽ പ്രകോപിതരായ തൊഴിലാളികൾ വാഹനങ്ങൾ മറിച്ചിടുകയും കൊറോണ പരിശോധന കേന്ദ്രങ്ങൾ തകർക്കുകയും ചെയ്തു.
Protests at #Foxconn last night.Violent clashes between the protestors and the police.#China #Zhengzhou pic.twitter.com/34Ob1Zg9nF
— Saikiran Kannan | 赛基兰坎南 (@saikirankannan) November 23, 2022
നേരത്തേ, ചൈനയിൽ നിന്നും ഐഫോൺ നിർമ്മാണ യൂണിറ്റുകൾ ഇന്ത്യയിലേക്ക് മാറ്റാൻ ആപ്പിൾ തീരുമാനമെടുത്തിരുന്നു. നിലവിൽ ഐഫോണിന്റെ പുതിയ നിർമ്മാണ യൂണിറ്റുകളൊന്നും ചൈനയിൽ സ്ഥാപിക്കുന്നില്ല.
富士康又出大事了,困在宿舍的工人冲出工厂Something happened to Foxconn, workers rushed out of the factory pic.twitter.com/8oB4Ju58Zn
— China Labor Watch (@chinalaborwatch) November 20, 2022
Comments