“ഭക്തർ നിർമിച്ച ക്ഷേത്രങ്ങൾ ദേവസ്വം പിടിച്ചെടുക്കുന്നു; പാർട്ടിക്ക് ഗുണ്ടാപ്പണി ചെയ്യുന്നവരെ തീറ്റിപ്പോറ്റാനാണ് ശ്രമിക്കുന്നത്”: വത്സൻ തില്ലങ്കേരി
തിരുവനന്തപുരം: ഭക്തർ കഷ്ടപ്പെട്ട് നല്ല രീതിയിൽ കൊണ്ട് പോകുന്ന ക്ഷേത്രങ്ങൾ പിടിച്ചെടുത്താണ് ദേവസ്വം ബോർഡ് ലാഭത്തിലാക്കാൻ ശ്രമിക്കുന്നതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്‍റ് വത്സൻ തില്ലങ്കേരി. ...