'ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ'; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ’; കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ എസ്എഫ്ഐ തകർക്കുന്നു; ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം, ഇതാണ് കേരളം: പി.ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2023, 03:31 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ രം​ഗത്തെ തകർക്കുകയാണ് എസ്എഫ്ഐ എന്ന് യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജ്. കേരളം എസ്എഫ്ഐയെ പടിയടച്ച് പുറത്താക്കണം. മലയാളികൾക്ക് വേണ്ടി ഒന്നും ചെയ്യാതെ, മലയാളികളുടെ പേരിൽ കിരീടത്തിലെ ഹൈദ്രോസ് കളിക്കുന്ന പാർട്ടിയുടെ പേരാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്). കേരളക്കരയുടെ വിദ്യാഭ്യാസ രംഗത്തെ തകർത്തുടച്ചതല്ലാതെ വിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിന് വേണ്ടി ഈ ഹൈദ്രോസ് പാർട്ടി ഓഫ് ഇന്ത്യ (നശിപ്പിക്കൽ) മറ്റൊന്നും ചെയ്തിട്ടില്ലെന്നതാണ് സത്യം എന്ന് ശ്യാംരാജ് പറഞ്ഞു.

1951-ൽ കേരളത്തിന്റെ(തിരു-കൊച്ചി) സാക്ഷരതാ നിരക്ക് 47.18 ശതമാനം ആയിരുന്നപ്പോൾ രാജസ്ഥാൻ്റേത് വെറും 8.5 ശതമാനവും ഛത്തീസ്ഗഡ്ഢിൻ്റേത് 9.41ശതമാനവും ആയിരുന്നു. ഇന്ത്യയുടെ ശരാശരി 18.31 ശതമാനവും. 1961 ആയപ്പോഴേക്കും കേരള സാക്ഷരത 55 ശതമാനം ആയി മാറിയിരുന്നു. അന്ന് ഇന്ത്യയുടെ ശരാശരി വെറും 28.30 ശതമാനവും. അതായത് 1956-ൽ രൂപീകൃതമാവുമ്പോൾ തന്നെ ഇന്ത്യൻ ശരാശരിയെക്കാൾ ബഹുദൂരം മുന്നിൽ തന്നെയായിരുന്നു കേരളത്തിന്റെ സാക്ഷരതാ നിരക്കും. 50 ശതമാനത്തിൽ അധികം അല്ലാതെ ഹൈദ്രോസ് പാർട്ടിക്കാർ ഒന്നും ചെയ്തു നൽകിയിട്ടല്ല. ആ കേരളത്തിന്റെ ഇന്നത്തെ അവസ്ഥയെന്താണ്.

ചെറുപ്പക്കാർ ജോലി തേടി വിദേശ രാജ്യങ്ങളിലേക്ക് പരക്കം പായുകയാണ്. സർവകലാശാല വിസി ആവണമെങ്കിൽ പാർട്ടി നേതാവാകണം. പ്രൊഫസർ ആവണമെങ്കിൽ നേതാവിന്റെ ഭാര്യ ആവണം. സാധാരണ പോലീസ് ഉദ്യോഗസ്ഥനാവാൻ റാങ്ക് ലിസ്റ്റിൽ കയറിപ്പറ്റണമെങ്കിൽ മിനിമം പാർട്ടിയ്‌ക്ക് വേണ്ടി ഒരു കത്തിക്കുത്തെങ്കിലും നടത്തണം. പാർട്ടിയുടെ വിദ്യാർത്ഥി സംഘടനാ നേതാവായാൽ പരീക്ഷയെഴുതാതെ പാസാവാം. എക്സ്പീരിയൻസില്ലാതെ എക്സ്പീരിയൻസ്ഡ് അദ്ധ്യാപികയാവാം. ഭക്ഷണത്തിൽ മായം, വിദ്യാഭ്യാസത്തിൽ മായം, സർവത്ര മായം. മലയാളികൾ കുറഞ്ഞത് തൊട്ടടുത്ത സംസ്ഥാനങ്ങളിലെങ്കിലും യാത്ര ചെയ്യണം. അപ്പോഴറിയാം അവിടങ്ങളിലെ കുതിപ്പും നമ്മുടെ കിതപ്പും. ഇക്കൂട്ടരെ ജനാധിപത്യപരമായി പടിയ്‌ക്ക് പുറത്താക്കിയില്ലെങ്കിൽ കേരളം മുച്ചൂടും മുടിപ്പിച്ച് കളയും. അതിന് നിന്നു കൊടുക്കണോയെന്ന് ഓരോ മലയാളിയും ചിന്തിക്കണമെന്നും ശ്യാംരാജ് പറഞ്ഞു.

Tags: BJPCPMmianSFIyuvamorchaP Shyam Raj
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies