ന്യൂഡല്‍ഹി: പാകിസ്താന് സൈനികവാഹനം തകര്‍ത്ത ബോംബാക്രമണത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ബലൂചിസ്താന്‍ ആര്‍മി ഏറ്റെടുത്തു. ബലൂചിസ്താന്റെ സ്വാതന്ത്ര്യത്തിനായി പോരാടുന്ന വിമത സൈന്യമായ ദ ബലൂഡ് ലിബറേഷന്‍ ആര്‍മി( ബി എല്‍ എ)യാണ് വിവരം പുറത്തുവിട്ടത്. കേച്ച് ജില്ലയിലെ തിഗരാന് മേഖലയിലാണ് പാക് സൈന്യത്തിന് നേരെ ആക്രമണം നടത്തിയത്. അക്രമത്തില്‍ ഒരു സൈനിക വാഹനവും ഒരു മോട്ടോര്‍ബൈക്കും അടക്കം തകര്‍ന്നു. വാഹനങ്ങളില്‍ ചാവേര്‍ സംഘത്തെ പരിശീലിപ്പിക്കുന്ന മേജര്‍ നദീമടക്കം 6 സൈനികര്‍ സംഭവസ്ഥലത്തുവച്ചു തന്നെ കൊല്ലപ്പെട്ടു. പരിക്കേറ്റവര്‍ എത്രപേരെന്നതിനെപ്പറ്റി വിവരം ലഭിച്ചിട്ടില്ല.
ബലൂച് പോരാളികള്‍ സ്ഥാപിച്ച സ്വയം നിയന്ത്രിത ബോംബ് പൊട്ടിയാണ് വാഹനം തകര്‍ന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാക് സൈന്യം തിഗരാന് മേഖലയിലേക്ക് നീങ്ങിക്കൊണ്ടി രിക്കുകയായിരുന്നു. ബലൂചിലെ സാധാരണക്കാരെ അടക്കം കൊന്നൊടുക്കുന്ന പാക് നടപടിക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും ബി എല്‍ എ വ്യക്തമാക്കി.
കൊല്ലപ്പെട്ട നദീം ബലൂചിലെ ചാവേര്‍ പോരാളികളെ സൃഷ്ടിക്കുന്നതിലും നിരന്തരം കലാപങ്ങളും ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന പാക് സൈനിക ഉദ്യോഗസ്ഥനാണെന്ന് മാദ്ധ്യമങ്ങള്‍ അറിയിച്ചു. വന്‍ തോതില്‍ മയക്കുമരുന്ന എത്തിക്കുന്ന വരുടെ സംരക്ഷകന്‍, ഭീകരന്മാരുടെ സഹായി എന്നീ നിലകളില്‍ ബലൂചികള്‍ക്ക് എന്നും ദുരിതം ഉണ്ടാക്കുന്ന നേതാവാണ് മേജര്‍ നദീം.
പ്രത്യേക ബലൂച് രാജ്യം സ്ഥാപിക്കാനു ബലൂചുകളുടെ സുരക്ഷയുമാണ് തങ്ങളുടെ ജീവിത ദൗത്യം എന്ന് ബലൂച് സേന വ്യക്തമാക്കി. പാകിസ്താന്റെ സൈന്യത്തേയും ചാവേര്‍ ഭീകരന്മാരേയും ഒരുതരത്തിലും തങ്ങളുടെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്നും ബലൂച് സൈനിക വക്താവ് മാദ്ധ്യമങ്ങളെ അറിയിച്ചു.