ഇസ്ലാമാബാദ്: പാകിസ്താന് വ്യോമയാനമേഖല വന്‍ നാണക്കേടില്‍. നിലവില്‍ സേവനം ചെയ്യുന്ന പൈലറ്റുമാരുടെ ലൈസന്‍സുകള്‍ വ്യാജമാണെന്ന കണ്ടെത്തലാണ് പുറത്തുവന്നിരിക്കുന്നത്. നിലവില്‍ വിമാനം പറത്തുന്ന 262 പൈലറ്റുമാരുടെ ലൈസന്‍സുകളെല്ലാം വ്യാജമാണെന്നാണ് തരിച്ചറിഞ്ഞിരിക്കുന്നത്. കറാച്ചിയില്‍ വിമാനം തകര്‍ന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് വ്യോമയാന വകുപ്പിന്റെ ശ്രദ്ധയില്‍ അതീവഗുരുതരമായ പിഴവുകള്‍ കണ്ടെത്തിയിരിക്കുന്നത്.
വിമാനം പറത്താനറിയാം എന്നതിനപ്പുറം 262 പേര് പരീക്ഷ എഴുതിയല്ല പാസ്സായതെന്നാണ് കണ്ടെത്തല്‍. ഇവര്‍ക്കായി മറ്റാരോ പരീക്ഷ എഴുതിയിരിക്കാമെന്നാണ് പാക് വ്യോമയാന വകുപ്പ് മന്ത്രി ഗുലാം സര്‍വാര്‍ ഖാന് പറയുന്നത്. ദേശീയ പാര്‍ലമെന്റില്‍ വിമാനദുരന്ത റിപ്പോര്‍ട്ട് അവതരിപ്പിച്ച കൂട്ടത്തിലാണ് രാജ്യത്തിന് മൊത്തം നാണക്കേടുണ്ടാക്കിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
‘വൈമാനികര്‍ക്ക് വേണ്ടത്ര പരിചയമില്ല. വ്യോമയാനവകുപ്പ് നിഷ്കര്ച്ചിരിക്കുന്നത്ര വിമാനം പറത്തല്‍ പരിശീലനം നടത്തിട്ടില്ല. ആരും സ്വയം പരീക്ഷ എഴുതിയല്ല യോഗ്യത നേടിയിരിക്കുന്നത്’ ഗുലാം പറഞ്ഞു.
വിഷയം പാകിസ്താന്റെ ഔദ്യോഗിക വിമാനക്കമ്പനിയായ പാക് എയര്‍ലൈന്‍സില്‍ മാത്രമല്ല മറ്റ് സ്വകാര്യ കമ്പനികളിലും ഇതാണ് അവസ്ഥയെന്നാണ് കണ്ടെത്തല്‍. ഇതിനിടെ പാകിസ്താനിലെ പ്രവൃത്തി പരിചയം വച്ച് വിദേശ എയര്ലൈന്സുകളില് പ്രവര്‍ത്തിക്കുന്നവരുടേയും ലൈസന്‍സ് വ്യാജമാണെന്നും ഗുലാം അറിയിച്ചു. കറാച്ചി വിമാനദുരന്തത്തിന് കാരണം പൈലറ്റുമാര്‍ കൊറോണയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നതാണെന്ന് കണ്ടെത്തിയിരുന്നു.