ടിബറ്റിന് മേല്‍ ചൈനീസ് ആധിപത്യം ശക്തമാകുന്നു; പുറത്താക്കിയത് 3000 കുടുംബങ്ങളെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ടിബറ്റിന് മേല്‍ ചൈനീസ് ആധിപത്യം ശക്തമാകുന്നു; പുറത്താക്കിയത് 3000 കുടുംബങ്ങളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2020, 07:59 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ടിബറ്റിന് മേല്‍ ചൈന നടത്തിക്കൊണ്ടിരിക്കുന്ന ആധിപത്യത്തിന് കൂടുതല്‍ തെളിവുകളുമായി സന്നദ്ധ സംഘടനകള്‍ രംഗത്ത്. ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എന്‍ജിഒ ഫ്രീ ടിബറ്റാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. സ്വന്തം മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കാതെ ചൈന അനധികൃതമായ നാടുകടത്തിയ 60 പ്രമുഖവ്യക്തികളുടേയും ആയിരക്കണക്കിന് കുടുംബങ്ങളുടേയും പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ജൂണ്‍ 24ന് നടന്ന സംഭവമാണ് ഏറ്റവും പുതുതായി പുറത്തുവിട്ടിരിക്കുന്നത്.

പലസമയത്തായി ടിബറ്റിലെ വ്യത്യസ്ത മേഖലകളിലായി താമസിക്കുകയും ടിബറ്റിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തവരാണിവരെന്ന് സംഘടനകള്‍ പറഞ്ഞു. കിഴക്കന്‍ ടിബറ്റിലെ പായോള്‍ കൗണ്ടിയിലെ ഡോലിംഗ് ഗ്രാമത്തില്‍ നിന്നാണ് കൂടുതല്‍ പേരേയും ചൈനീസ് സൈന്യം ഇറക്കിവിട്ടത്. ഗ്രാമം കയ്യടക്കിയ ചൈന അവിടെ ടിബറ്റന്‍ സമൂഹത്തെ പൂര്‍ണ്ണമായും നീക്കിക്കഴിഞ്ഞു. ഒപ്പം എല്ലാ കെട്ടിടങ്ങളുടെ മുകളിലും ചൈനയുടെ പതാകയും നാട്ടിയതായി സംഘടനകള്‍ ആരോപിക്കുന്നു. ഗ്രാമത്തിലെ വീടുകളിലെല്ലാം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റേയും മറ്റ് നേതാക്കളുടേയും ചിത്രങ്ങളും തൂക്കി.

2018-19 വര്‍ഷത്തില്‍ 400 ടിബറ്റന്‍ കുടുംബങ്ങളെ ചൈനീസ് കമ്യൂണിസ്റ്റ് ഭരണകൂടം ക്രൂരപീഡനത്തിലൂടെ ഗ്രാമത്തില്‍ നിന്നും നീക്കിക്കഴിഞ്ഞു. ടിബറ്റിന്റെ സ്വയംഭരണ പ്രദേശത്തേക്ക് പൊയ്‌ക്കോളാനായിരുന്നു നിര്‍ദ്ദേശം. സുപ്രധാനമായ 3 നഗരങ്ങളില്‍ നിന്നായി 2693 പേരെയാണ് 2019നകം പേമാ പട്ടണത്തിലേയ്‌ക്ക് ഓടിച്ചുവിട്ടിരിക്കുന്നത്.

1950ലെ ചൈനീസ് ഭരണകൂടമാണ് അപ്രതീക്ഷിത ആക്രമത്തിലൂടെ ബുദ്ധസന്യാസി സമൂഹത്തിന്റെ മണ്ണിനെ കയ്യടക്കിയത്. ഇന്ത്യയുമായി തന്ത്രപ്രധാന അതിര്‍ത്തി പങ്കിടുന്നതും വന്‍ തോതില്‍ പ്രകൃതി സമ്പത്തുള്ളതുമാണ് ചൈനയെ ആകര്‍ഷിച്ചത്. അന്നുമുതല്‍ ടിബറ്റ് പൂര്‍ണ്ണമായും ചൈനയുടെ ഭാഗമാണെന്ന അവകാശവാദമാണ് ചൈന ഉന്നയിക്കുന്നത്.

Tags: tibettibet-china
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies