ഗാരോ: മേഘാലയയിലെ പ്രളയം അതിരൂക്ഷമായതായി റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം ജനങ്ങളെ ബാധിച്ചിരിക്കുന്ന പ്രളയ ദുരന്തത്തില്‍ അഞ്ചു പേര് മരിച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പടിഞ്ഞാറന്‍ ഗാരോ മേഖലയിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. തിക്രികില്ല സമൂഹത്തില്‍പെട്ടവര്‍ കൂട്ടമായി താമസിക്കുന്ന മേഖലയിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന ശക്തമായ മഴയാണ് ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തിന് കാരണം. മേഘാലയയിലും അസമിലും പ്രളയം രൂക്ഷമായിരിക്കുകയാണ്. 175 ഗ്രാമങ്ങളാണ് മേഘാലയയില്‍ ഒറ്റപ്പെട്ടിരിക്കുന്നത്. പ്രളയക്കെടുതിയിലെ ദുരിതാശ്വാസ പ്രവര്‍ത്തന ങ്ങള്‍ക്കായി 1,70,000 പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ 22 ക്യാമ്പുകളാണ് തുറന്നിരിക്കുന്നത്.