ആഴ്‌സണലിനെ തോല്‍പ്പിച്ച് സിറ്റി; ലിവര്‍പൂളിനും ചെല്‍സിക്കും സമനില; യുണൈറ്റഡിന് ജയം
Sunday, September 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ആഴ്‌സണലിനെ തോല്‍പ്പിച്ച് സിറ്റി; ലിവര്‍പൂളിനും ചെല്‍സിക്കും സമനില; യുണൈറ്റഡിന് ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 18, 2020, 03:16 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടന്‍: രണ്ടാഴ്ചത്തെ ഇടവേളയ്‌ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകൾ കളത്തിലിറങ്ങി. എട്ടു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളാണ് നടന്നത്. മുന്‍നിര ടീമുകളില്‍ ആഴ്‌സണലിനാണ് തിരിച്ചടി ലഭിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റി- ആഴ്‌സണല്‍ സൂപ്പര്‍പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി വിജയിച്ചു.  റഹീം സ്റ്റെര്‍ലിംഗാണ് സിറ്റിക്കായി ഗോള്‍ നേടിയത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് തകര്‍പ്പന്‍ ജയം നേടിയത്. ന്യൂകാസിലിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് യുണൈറ്റഡ് കെട്ടുകെട്ടിച്ചത്. ഹാരീ മാഗ്വയിര്‍, ബ്രൂണോ ഫെര്‍ണാണ്ടസ്, ആരോണ്‍ ബിസ്സാക്കാ, മാര്‍ക്കസ് റാഷ്‌ഫോഡ് എന്നിവരാണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. ന്യൂകാസിലിന് പക്ഷേ യുണൈറ്റഡ് ആശ്വാസഗോള്‍ സമ്മാനിക്കുകയായിരുന്നു. കളിയുടെ രണ്ടാം മിനിറ്റില്‍ ലൂക്കേ ഷാ സെല്‍ഫ് ഗോളടിച്ചു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ആക്രമിച്ചു കളിച്ച ചെമ്പട നാലുഗോളുകളാണ് എതിര്‍പോസ്റ്റില്‍ നിറച്ചത്.

നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളിനെ എവര്‍ട്ടണും ചെല്‍സിയെ സതാംപ്ടണും സമനിലയില്‍ തളച്ചു. ലിവര്‍പൂളും എവര്‍ട്ടണും രണ്ടു ഗോളുകള്‍ വീതമടിച്ചാണ് സമനിലയിലായത്. കളിയുടെ 3-ാം മിനിറ്റില്‍ സാദിയോ മാനേയാണ് ലീഗ് ചാമ്പ്യന്മാര്‍ക്കായി ആദ്യ ഗോള്‍ നേടിയത്. എന്നാല്‍ 19-ാം മിനിറ്റില്‍ എവര്‍ട്ടണിനായി മൈക്കേല്‍ കീന്‍ ഗോള്‍ മടക്കി. രണ്ടാം പകുതിയില്‍ മുഹമ്മദ് സല 72-ാം മിനിറ്റില്‍ ചെമ്പടയ്‌ക്ക് ലീഡ് നല്‍കിയെങ്കിലും 81-ാം മിനിറ്റില്‍ എവര്‍ട്ടണിനെ തോല്‍ക്കാതെ രക്ഷിച്ചുകൊണ്ട് ഡോമിനിക് ലെവിന്റെ വക സമനില ഗോള്‍ പിറന്നു.

രണ്ടാം മത്സരത്തില്‍ ചെല്‍സിയെ സമനിലയില്‍ തളച്ചത് സതാംപ്ടണായിരുന്നു. കളിയുടെ തുടക്കത്തില്‍ രണ്ടു ഗോളിന് മുന്നിട്ട് നിന്നശേഷമാണ് 3-3ന് നീലപ്പട സമനില വഴങ്ങിയത്. തീമോ വെര്‍ണറുടെ ഇരട്ട ഗോളുകള്‍ ആദ്യ പകുതിയില്‍ ചെല്‍സിയെ 2-0ന് മുന്നിലെത്തിച്ചു. എന്നാല്‍ 43-ാം മിനിറ്റില്‍ ഡാനി ഇംഗ്‌സ് ലീഡ് 2-1 ആക്കി കുറച്ചു. കളിയുടെ രണ്ടാം പകുതിയില്‍ ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട് ചേ ആദംസ് സതാംപ്ടണിനായി 2-2ന്റെ സമനില പിടിച്ചു. എന്നാള്‍ കായ് ഹാവേട്‌സ് 59-ാം മിനിറ്റില്‍ ചെല്‍സിക്ക് 3-2ന്റെ വിജയ പ്രതീക്ഷ നല്‍കിയെങ്കിലും ജാനിക് വെസ്റ്റ്ഗാര്‍ഡ് കളിയുടെ അവസാന നിമിഷം നേടിയ ഗോളിലൂടെ സതാംപ്ടണ്‍ ജയത്തിന് തുല്യമായ സമനിലയിൽ ചെല്‍സിയെ കുരുക്കി.

Tags: english premier leaugueman U
Share
Tweet
SendShare

More News from this section

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

Latest News

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ ബാഗിൽ നിന്ന് സ്വർണമോതിരം മോഷ്ടിച്ചു; അസം സ്വദേശിനി പിടിയിൽThe

കുന്നംകുളത്ത് കാർ ബൈക്കിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം; കാർ ഡ്രൈവർ ഒളിവിൽ

ചുവപ്പുനാടകൾ അഴിപ്പിച്ചു; തൃശ്ശൂർ ജനറൽ ആശുപത്രിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പദ്ധതിക്ക് ഭരണാനുമതി; ആധുനിക ലാബ് ഉടൻ

‘ഇന്ത്യയുടെ വളര്‍ച്ച ചിലര്‍ക്ക് അംഗീകരിക്കാനാകുന്നില്ല’; ജിഡിപി വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പിന്നില്‍ ഹോണ്‍ മുഴക്കി; കാര്‍ യാത്രക്കാരെ വഴിയില്‍ തടഞ്ഞ് ബസ് ജീവനക്കാരന്റെ ഭീഷണി, ഒരാള്‍ കസ്റ്റഡിയില്‍

റാണിപുരം റോപ് വേയില്‍ അപകടം; ജീവനക്കാരന്‍ മരിച്ചു

വനിതാ ഏഷ്യാ കപ്പിലും നിലപാട് ആവര്‍ത്തിച്ച് ഇരു ടീമുകളും; ഇന്ത്യ-പാക് പോരാട്ടത്തില്‍ ‘ഹസ്തദാനമില്ല’

മീന്‍പിടിത്തത്തിനിടെ വള്ളത്തില്‍ കുഴഞ്ഞുവീണ മത്സ്യത്തൊഴിലാളി മരിച്ചു; സംഭവം വിഴിഞ്ഞം കടലില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies