പാറ്റ്ന: നിതീഷ് കുമാറിനെ ബിഹാർ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. സത്യപ്രതിജ്ഞ നാളെയുണ്ടാകും. ഇന്ന് പാറ്റ്നയിൽ ചേർന്ന എൻഡിഎ യോഗത്തിലാണ് നിയമസഭാ കക്ഷി നേതാവായി നിതീഷ് കുമാറിനെ തെരഞ്ഞെടുത്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യോഗത്തിൽ പങ്കെടുത്തിരുന്നു. തുടർച്ചയായ നാലാം തവണയാണ് നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്.
സുശീൽ കുമാർ മോദി ഉപമുഖ്യമന്ത്രിയായി തുടരും. 243 അംഗ ബിഹാർ നിയമസഭയിൽ 125 സീറ്റുകൾ നേടിയാണ് എൻഡിഎ അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പിൽ ജെഡിയുവിനെക്കാളും മികച്ച പ്രകടനവുമായി ബിജെപി കൂടുതൽ സീറ്റുകൾ നേടിയെങ്കിലും, മുഖ്യമന്ത്രിയായി നിതീഷ് കുമാർ തന്നെ തുടരുമെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രചാരണ സമയത്തും ആർക്ക് സീറ്റുകൾ കൂടുതൽ കിട്ടിയാലും നിതീഷ് കുമാർ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
Comments