ന്യൂഡല്‍ഹി: കര്‍ഷക സമരമെന്ന പേരില്‍ ഡല്‍ഹിയിലെ അക്രമണ സാദ്ധ്യത വിലയിരുത്തി കേന്ദ്രമന്ത്രി അമിത് ഷാ. ഡല്‍ഹിയിലെ ഉന്നത പോലീസ് മേധാവികളുമായി സ്ഥിതിഗതികള്‍ അമിത് ഷാ ചര്‍ച്ചചെയ്തു. കര്‍ഷകര്‍ക്കിടയില്‍ തമ്പടിച്ചിരിക്കുന്നവരിലെകമ്യൂണിസ്റ്റ് ഭീകര ശക്തികളേയും രാജ്യദ്രോഹ സംഘടനകളേയും പിടികൂടാനൊരുങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഷഹീന്‍ബാഗ് സമരത്തിലെപോലെ ഡല്‍ഹി കേന്ദ്രീകരിച്ച് കലാപമുണ്ടാക്കി അന്താരാഷ്ട്ര ശ്രദ്ധതിരി ക്കാനാണ് ചിലരുടെ ശ്രമമെന്ന് കേന്ദ്ര നിയമകാര്യമന്ത്രി രവിശങ്കര്‍ പ്രസാദും മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഡല്‍ഹിയില്‍ ഇനി ഒരു തരത്തിലുള്ള അക്രമവും വെച്ച് പൊറിപ്പിക്കില്ല. എല്ലാ സാദ്ധ്യതകളും വിലയിരുത്തി തടയിടലാണ് ലക്ഷ്യമെന്ന് ഡല്‍ഹി പോലീസ് വ്യക്തമാക്കി. വിധ്വംസക ശക്തികളുടെ 10 സംഘങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ സജീവമായിരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. കര്‍ഷകര്‍ കേന്ദ്രസര്‍ക്കാറുമായി അനുഭാവപൂര്‍വ്വം പെരുമാറുമ്പോഴും തൊട്ടടുത്ത ദിവസം തീരുമാനിച്ച കാര്യങ്ങള്‍ മാറ്റിപ്പറയുന്നതരത്തിലേക്ക് വഴിതിരിച്ചു വിടുന്നത് വിഘടനവാദി സംഘടനകളാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തി യിരുന്നു. അര്‍ബന്‍ കമ്യൂണിസ്റ്റ് ഭീകരരെ മോചിപ്പിക്കണമെന്ന ആവശ്യം കര്‍ഷക സമരത്തിലേക്ക് കയറ്റിവിട്ട സംഭവം പോലീസ് വിശദമായി പരിശോധിച്ചു. സമരത്തിന്റെ സൂത്രധാരന്മാരെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഡല്‍ഹി പോലീസ് അറിയിച്ചു.
Comments