മലപ്പുറം : മലപ്പുറം വാണിയമ്പലത്തെ ശ്രീ ത്രിപുരസുന്ദരീ ക്ഷേത്രത്തിൽ ഹിജാബും, ഷൂസും ധരിച്ച് യുവതി പ്രവേശിച്ച സംഭവം വിവാദമാകുന്നു . സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . ക്ഷേത്ര സെക്രട്ടറി ശരത് കുമാർ, ക്ഷേത്രത്തിൽ ഷൂസും, ഹിജാബും ധരിച്ച് പ്രവേശിച്ച സ്ത്രീക്കെതിരെ പരാതി നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ ശ്രീകോവിലിനു മുന്നിൽ ഹിജാബും, ഷൂസും ധരിച്ച് ഇരിക്കുന്ന പെൺകുട്ടിയുടെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പ്രചരിച്ചിരുന്നു ,ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത് .
ഹിന്ദുക്കളുടെ മതവികാരം ബോധപൂർവ്വം വ്രണപ്പെടുത്തിയെന്നും പ്രദേശത്ത് വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിച്ചതായും ക്ഷേത്ര സെക്രട്ടറി ശരത് കുമാർ നൽകിയ പരാതിയിൽ പറയുന്നു. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 153, 153 എ, 295 എ എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത് .
തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ വർഗീയ സംഘർഷം ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും ആരോപണമുണ്ട് .
Comments