ലണ്ടന്‍: മാര്‍ക്കസ് റാഷ്ഫോഡിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം.ഷെഫീല്‍ഡ് യുണൈറ്റഡിനെ 3-2നാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ബേണ്‍ലി മത്സരം ഗോള്‍ രഹിത സമനിലയിലും പിരിഞ്ഞു.
കളിയുടെ തുടക്കത്തില്‍ ഷെഫീല്‍ഡാണ് ആദ്യം മാഞ്ചസ്റ്ററിന്റെ വലകുലുക്കി. മാക് ഗോള്ഡ്രിക്കാണ് ഗോള്‍ നേടിയത്. എന്നാല്‍ 26-ാം മിനിറ്റില്‍ റാഷ്ഫോഡ് സമനില പിടിച്ചു. 7 മിനിറ്റിനകം മാര്‍ഷ്യന്‍ ചെമ്പടയെ 2-1ന് മുന്നിലെത്തിച്ചു. കളിയുടെ രണ്ടാം പകുതിയില്‍ ലീഡ് ഉയര്‍ത്തി റാഷ്ഫോഡ് 51-ാം മിനിറ്റില്‍ യുണൈറ്റഡിനായി മൂന്നാം ഗോളും നേടി. കളിയുടെ അവസാന നിമിഷത്തില്‍ മാക് ഗോള്ഡ്രിക്ക് തന്റെ ഇരട്ട ഗോളിലൂടെ എതിരാളികളുടെ ലീഡ് 2-3 ആക്കി കുറച്ചെങ്കിലും സമനില പിടിക്കാനായില്ല.
Comments