ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളിനാണ് ഗണ്ണേഴ്സിന്റെ ജയം. ന്യൂകാസിൽ യുണൈറ്റഡിനെയാണ് ആഴ്സണൽ സ്വന്തം തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ തോൽപ്പിച്ചത്.
കളിയുടെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും വീണത്. ഔബാമായങ്ങിന്റെ ഇരട്ട ഗോളുകളാണ് മികച്ച ജയം ചെമ്പടയ്ക്ക് സമ്മാനിച്ചത്. പാർട്ടേ നൽകിയ പാസ്സാണ് 50-ാം മിനിറ്റിൽ ഔബാമായങ്ങ് ഗോളാക്കി മാറ്റിയത്. തുടർന്ന് 60-ാം മിനിറ്റിൽ സാകയുടെ വകയായിരുന്നു രണ്ടാമത്തെ ഗോൾ. 77-ാം മിനിറ്റിൽ ഔബാമായങ്ങ് തന്റെ രണ്ടാം ഗോളടിച്ചുകൊണ്ട് ടീമിന്റെ ലീഡ് 3-0 ആക്കി ഉയർത്തി.ജയത്തോടെ ആഴ്സണൽ ലീഗിൽ 10-ാം സ്ഥാനത്തേക്ക് കയറി. ന്യൂകാസിൽ 15-ാം സ്ഥാനത്താണ്.
Comments