ബംഗളൂരു: കൊറോണ വ്യാപനത്തിൽ ഞെട്ടി ബംഗളൂരു നഗരത്തിലെ ഫ്ലാറ്റ് നിവാസികൾ. ബംഗളൂരുവിലെ ഒരു കെട്ടിടസമുച്ചയത്തിൽ താമസിക്കു ന്നവർക്കിടയിലാണ് കൊറോണ വ്യാപനം രൂക്ഷമായത്. 45 പേർ പങ്കെടുത്ത പിറന്നാൾ പാർട്ടിയാണ് ഫ്ലാറ്റിലെ ഹാളിൽ നടന്നത്. എന്നാൽ അവർ വഴി മറ്റ് കുടുംബാംഗങ്ങൾക്കും കൊറോണ പോസിറ്റീവ് ആയെന്നാണ് അധികൃതർ അറിയിച്ചത്.
ഫെബ്രുവരി 6-ാം തിയതിയാണ് ബംഗളൂരു നഗരത്തിലെ എസ്.എൻ.എൻ.രാജ് ലേക് വ്യൂ എന്ന കെട്ടിട സമുച്ചയത്തിൽ കൊറോണ പോസിറ്റീവ് ആയവരുടെ എണ്ണം വലിയ തോതിൽ വർദ്ധിക്കുന്നതായി ശ്രദ്ധയിൽപെട്ടത്. ഫ്ലാറ്റിലെ താമസക്കാർ, ചില താമസക്കാരുടെ കാർ ഡ്രൈവർമാർ, വീട്ടുജോലിക്കാർ, പാചകക്കാർ എന്നിവർക്കും കൊറോണ ബാധ സ്ഥിരീകരിച്ചു.
അധികൃതർ 1500 പേരടങ്ങുന്ന കെട്ടിടസമുച്ചയത്തെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആകെ 435 ഫ്ലാറ്റുകളാണ് കെട്ടിട സമുച്ചയ ത്തിലുള്ളത്. ബിലേരാഹള്ളിയിലെ ബൊമ്മനഹള്ളി മേഖലയിലാണ് ലേക് വ്യൂ സമുച്ചയമുള്ളത്. ഇതുവരെ 513 പേരാണ് പരിശോധനയ്ക്ക് വിധേയരായത്. 900 പേരെ പരിശോധിച്ചെങ്കിലും ഫലം വന്നിട്ടില്ല.
Comments