വാഷിംഗ്ടൺ: മഴക്കാല ഡാറ്റ വിശകലനവും കാലാവസ്ഥാ പ്രവചനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള കരാർ ഒപ്പുവെച്ചു. ഇന്ത്യയും അമേരിക്കയും തമ്മിലാണ് കരാർ ഒപ്പുവെച്ചത്.
ഇന്ത്യയുടെ നാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി ഡയറക്ടർ ജി.എ. രാമദാസും യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷനിലെ (എൻഒഎഎ) അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ ഫോർ റിസർച്ച് ആൻഡ് ആക്ടിങ്ങ് ചീഫ് സയന്റിസ്റ്റ് ക്രെഗ്ഗ് മക്ലീനും ചേർന്നാണ് കരാർ ഒപ്പുവെച്ചത്.
ഇതിന്റെ ഫലമായി, റിസർച്ച് മൂർഡ് അറേ ഫോർ ആഫ്രിക്കൻ-ഏഷ്യൻ-ഓസ്ട്രേലിയൻ മൺസൂൺ അനാലിസിസ് ആൻഡ് പ്രഡിക്ഷൻ (ആർഎഎംഎ), വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഓഷ്യൻ മൂർഡ് ബൂയി നെറ്റ്വർക്ക് (ഒഎംഎൻഐ) എന്നിവയ്ക്കായുള്ള വികസനത്തിന് രണ്ട് രാജ്യങ്ങളും സാങ്കേതിക സഹകരണം വർദ്ധിപ്പിക്കും. കഴിഞ്ഞ ഒക്ടോബറിൽ ഭൗമശാസ്ത്ര മന്ത്രാലയവും എൻഒഎഎയും തമ്മിൽ ഒപ്പുവെച്ച ധാരണാപത്രത്തിന്റെ തുടർനടപടിയാണ് ഈ കരാർ.
യുഎസിലെ ഇന്ത്യൻ അംബാസിഡർ തരൺജിത് സിംഗ് സന്ധു, വാണിജ്യഅസിസ്റ്റന്റ് സെക്രട്ടറിയും ആക്ടിംഗ് അഡ്മിനിസ്ട്രേറ്ററുമായ ഡോ. നീൽ എ ജേക്കബ്സ് എന്നിവരാണ് ഇതുമായി ബന്ധപ്പെട്ട കരാർ ഒപ്പുവെച്ചത്.
Comments