ഇസ്ലാമാബാദ് : പാകിസ്താനിൽ മഹാരാജ് രഞ്ജിത് സിംഗിന്റെ പ്രതിമ മതമൗലിക വാദികൾ അടിച്ചുതകർത്ത സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി ബിജെപി. ഇന്ത്യയിലെ പാകിസ്താൻ ഹൈക്കമ്മീഷന് മുൻപിൽ പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ പാക് ഭരണകൂടം ശക്തമായ നടപടി സ്വീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
നൂറുകണക്കിന് ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി പാക് എംബസിയ്ക്ക് മുൻപിൽ പ്രതിഷേധിച്ചത്. ഇവർക്കൊപ്പം നാട്ടുകാരും പ്രതിഷേധത്തിൽ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് ലാഹോറിൽ സ്ഥാപിച്ച രഞ്ജിത്തിന്റെ പ്രതിമ മതമൗലിക വാദികൾ തകർത്തത്. കുതിരപ്പുറത്തിരിക്കുന്ന മഹാരാജിന്റെ പ്രതിമയെ താഴെ തള്ളിയിട്ട ശേഷം അടിച്ചു തകർക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Comments