മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് ;റോഡിൽ തടഞ്ഞ് നിർത്തി പരസ്യവിചാരണ; ദുരനുഭവം നേരിട്ടത് തോന്നക്കൽ സ്വദേശിയ്ക്ക്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും മോഷ്ടാക്കളായി ചിത്രീകരിച്ച് പിങ്ക് പോലീസ് ;റോഡിൽ തടഞ്ഞ് നിർത്തി പരസ്യവിചാരണ; ദുരനുഭവം നേരിട്ടത് തോന്നക്കൽ സ്വദേശിയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2021, 10:55 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം : ആറ്റിങ്ങലിൽ മൂന്നാം ക്ലാസുകാരിയോടും പിതാവിനോടും പിങ്ക് പോലീസിന്റെ ക്രൂരത. മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് ഇരുവരെയും വഴിയിൽവെച്ച് പരസ്യമായി അധിക്ഷേപിച്ചു. തോന്നക്കൽ സ്വദേശി ജയചന്ദ്രനും മകൾക്കുമാണ് പിങ്ക് പോലീസിൽ നിന്നും ക്രൂരത നേരിടേണ്ടിവന്നത്.

ഇന്നലെയായിരുന്നു സംഭവം. ഐഎസ്ആർഒയുടെ വാഹനം വരുന്നത് കാണാൻ ആറ്റിങ്ങലിലേക്ക് പോയതായിരുന്നു ഇരുവരും. തിരിച്ചുവരുന്നതിനിടെയാണ് പോലീസ് മോഷണക്കുറ്റം ആരോപിച്ച് അധിക്ഷേപിച്ചത്. ഇരുവരെയും പിന്തുടർന്നെത്തിയ പോലീസ് ജയചന്ദ്രനെയും മകളെയും വഴിയിൽ തടഞ്ഞു നിർത്തി അപമാനിക്കുകയായിരുന്നു.

ജയചന്ദ്രൻ വാഹനത്തിൽ നിന്നും ഫോൺ മോഷ്ടിക്കുന്നത് കണ്ടെന്ന് ആരോപിച്ചായിരുന്നു റോഡിൽ തടഞ്ഞു നിർത്തിയുള്ള പരസ്യവിചാരണ. എന്നാൽ ഫോൺ എടുത്തില്ലെന്ന് പറഞ്ഞിട്ടും അധിക്ഷേപം തുടരുകയായിരുന്നു. ദേഹപരിശോധനയുൾപ്പെടെ നടത്തണമെന്നും പോലീസുകാർ പറഞ്ഞു. കുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഇടപെട്ടതോടെയാണ് സത്യാവസ്ഥ പുറത്തുവന്നത്.

പോലീസ് വാഹനം പരിശോധിക്കാൻ നാട്ടുകാർ നിർദ്ദേശിച്ചു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസ് ഉദ്യോഗസ്ഥയുടെ ബാഗിൽ നിന്നു തന്നെ മോഷ്ടിക്കപ്പെട്ടുവെന്ന് ആരോപിച്ച ഫോണും കണ്ടെത്തി.

സംഭവ സ്ഥലത്ത് എത്തിയ നാട്ടുകാരിൽ ഒരാളാണ് ദൃശ്യങ്ങൾ പകർത്തിയത്. സംഭവത്തിൽ ജയചന്ദ്രൻ സംസ്ഥാന പോലീസ് മേധാവിയ്‌ക്ക് പരാതി നൽകി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ബാലവകാശ കമ്മീഷൻ അറിയിച്ചു.

Tags: Mobile Phonetvmattingalpink police
Share
Tweet
SendShare

More News from this section

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

Latest News

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies