ന്യുഡൽഹി: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒരു സംഘം യാത്രികർ പിസ്സ കഴിക്കുന്ന രംഗം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ബഹിരാകാശയാത്രികനായ തോമസ് പെസ്കെറ്റാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
വായുവിൽ പൊങ്ങി നിൽകുന്ന പിസ തോമസ് തന്റെ സുഹൃത്തുക്കളോടൊപ്പം ആസ്വദിച്ച് കഴിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വീഡിയോയ്ക്ക് അടിക്കുറിപ്പായി ‘ രാത്രയിൽ സുഹൃത്തുക്കളോടൊപ്പമുള്ള ഫ്ലോട്ടിംഗ് പിസ്സ’ എന്ന് നൽകിയിട്ടുണ്ട്. വീഡിയോ പോസ്റ്റ് ചെയ്തയുടനെ അത് വൈറലാവുകയും 24 മണിക്കൂറിനുള്ളിൽ 724,287 പേർ കാണുകയും ചെയ്തു. വീഡിയോ എല്ലാവരും ഇഷ്ടപ്പെടുകയും അഭിപ്രായങ്ങൾ മറ്റ് സമൂഹമാധ്യമങ്ങൾ വഴി പ്രകടിപ്പിക്കുകയും ചെയ്തു.
Comments