കോഴിക്കോട് : നിപ്പ രോഗലക്ഷണങ്ങൾ പ്രകടമായവരുടെ പരിശോധനാ ഫലങ്ങൾ ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിടും. രാവിലെ നടക്കുന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജാണ് ഫലങ്ങൾ ഔദ്യോഗികമായി പുറത്തുവിടുക. എട്ട് പേരുടെ പരിശോധനാ ഫലമാണ് പുറത്തുവിടുക.
കുട്ടിയുമായി സമ്പർക്കം പുലർത്തിയ 11 പേരിലാണ് നിലവിൽ രോഗലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇതിൽ മൂന്ന് പേരുടെ ഫലം ഇന്ന് ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ദിവസം ലഭിച്ചവരുടെ ഫലമാണ് ഇന്ന് പുറത്തുവിടുക. രോഗലക്ഷണങ്ങളുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.
രോഗത്തിന്റെ ഉറവിടം തേടിയുളള പരിശോധനകൾക്കായി ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘം ബുധനാഴ്ച കോഴിക്കോട്ടെത്തും.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ വി ആർ ഡി ലാബിൽ നിപ്പ പരിശോധനയ്ക്കുള്ള സജീകരണങ്ങൾ ഒരുക്കി. പൂന, ആലപ്പുഴ എന്നിവിടങ്ങളിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളുടെ സഹായത്തോടെയാണ് ലാബ് സജീകരിച്ചത്.
Comments