മുംബൈ : ആഡംബര കപ്പലിലെ ലഹരി പാർട്ടിയ്‌ക്കിടെ അറസ്റ്റിലായ ആര്യൻ ഖാനെ കസ്റ്റഡിയിൽ വിട്ടു. ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ തിങ്കളാഴ്ച ആര്യൻ ഖാനെ കോടതിയിൽ ഹാജരാക്കും.
ആര്യൻ ഖാനൊപ്പം രണ്ട് പേരുടെകൂടി അറസ്റ്റ് എൻസിബി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവരെയും ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. മൂന്ന് പേരെയും രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നായിരുന്നു എൻസിബിയുടെ ആവശ്യം.
ലഹരി പാർട്ടിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി ആര്യന്റെ വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പെടെ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന് വേണ്ടിയാണ് രണ്ട് ദിവസം വേണമെന്ന് എൻസിബി ആവശ്യപ്പെട്ടത്.
കപ്പലിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. എൻഡിപിഎസ് നിയമത്തിലെ 8 സി, 20 ബി, 27, 35 എന്നീ വകുപ്പുകൾ പ്രകാരമാണ് ആര്യനെതിരെ കേസ് എടുത്തിരിക്കുന്നത്.















