കൊൽക്കത്ത : പശ്ചിമ ബംഗാൾ ഗവർണർ ജഗധീപ് ധൻകറിന് മലേറിയ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ടോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന് മലേറിയ സ്ഥിരീകരിച്ചത്. രണ്ട് ആഴ്ചത്തെ സന്ദർശനത്തിനായി അദ്ദേഹം ഒക്ടോബർ 12 ന് ഡാർജിലിംഗിലേക്ക് പോയിരുന്നു. ഇവിടെ നിന്നും മടങ്ങി വന്ന ശേഷം അദ്ദേഹത്തിന് പനിയും ആരോഗ്യപ്രശ്നങ്ങളും അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി അദ്ദേഹത്തെ വെള്ളിയാഴ്ച ഡൽഹിയിൽ എത്തിച്ചു.
ഞായറാഴ്ച നടത്തിയ രക്തപരിശോധനയിലാണ് ധൻകറിന് മലേറിയ സ്ഥിരീകരിച്ചത്. തുടർന്ന് ബംഗ്ലാ ഭവനിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ.
Comments