ബംഗാളിൻറെ അതിർത്തി പൂർണ്ണ സുരക്ഷിതമാണ്, കേന്ദ്രസേനകളുടെ സംരക്ഷണം ആവശ്യമില്ല :മമത ബാനർജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗാളിന്റെ അതിർത്തി പൂർണ്ണ സുരക്ഷിതമാണ്, കേന്ദ്രസേനകളുടെ സംരക്ഷണം ആവശ്യമില്ല :മമത ബാനർജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2021, 05:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അതിർത്തി രക്ഷാ സേനയുടെ അധികാരപരിധി ഉയർത്തുന്നതിനെതിരെ പഞ്ചാബിന് പിന്നാലെ പശ്ചിമ ബംഗാളും രംഗത്ത്. അതിർത്തി രക്ഷാ സേനയുടെ സുരക്ഷാ അതിർത്തി ദീർഘിപ്പിക്കാനാണ് കേന്ദ്രസർക്കാറിന്റെ തീരുമാനം. എന്നാൽ നിലവിലെ സ്ഥിതി തുടരണമെന്നും മറ്റു സ്ഥലങ്ങളിലെ സുരക്ഷ സംസ്ഥാന സർക്കാർ നേരിട്ട് ഏറ്റെടുത്തോളാമെന്നും ഇരു മുഖ്യമന്ത്രിമാരും അറിയിച്ചു. കേന്ദ്ര സേനയുടെ നിലവിലുള്ള 15 കിലോമീറ്റർ അധികാര പരിധി 50 കിലോമീറ്ററായി ഉയർത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം.

സുരക്ഷാ സേനയെ ഞാൻ ബഹുമാനിക്കുന്നു,  സുരക്ഷയുടെ പേരിൽ ആളുകളെ ഉപദ്രവിക്കാൻ കൂട്ടുനിൽക്കില്ലെന്നാണ് മമതാ ബാനർജിയുടെ പ്രസ്താവന. ബിഎസ്എഫിന്റെ അധികാരപരിധി വർധിപ്പിക്കുന്നതിനെ എതിർക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന് കത്തെഴുതിയിട്ടുണ്ടെന്നും മമത പറഞ്ഞു.

ബംഗാളിലെ അതിർത്തി പ്രദേശങ്ങൾ തികച്ചും സമാധാനപരമാണ്. അതിനാൽ ബിഎസ്എഫിന്റെ ഇടപെടൽ ആവശ്യമില്ലെന്നാണ് മമതയുടെ വാദം. മലയോര മേഖലയിലെ സാഹചര്യങ്ങളെ കുറിച്ച് പഠിച്ച് അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മലയോര മേഖലയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നത് പുറത്തുനിന്നുള്ളവരാണെന്നും അവിടെയുള്ള നാട്ടുകാരല്ലെന്നും മമത ബാനർജി പറഞ്ഞു.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി ഈ വിഷയത്തിൽ നിയമസഭയുടെ സമ്മേളനം വിളിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.  പഞ്ചാബ് അതിർത്തിയിൽ ബിഎസ്എഫിന്റെ അധികാരപരിധി ഉയർത്താനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചാനി പറഞ്ഞത്. തീരുമാനത്തിനെതിരെ പ്രതിഷേധം ഉയർത്തുമെന്നും ചാനി അറിയിച്ചിരുന്നു.

ക്രമസമാധാന നില സംസ്ഥാനത്തിന്റെ വിഷയമാണെന്നും അവരെ വിശ്വാസത്തിലെടുക്കാതെ പഞ്ചാബിൽ ഈ തീരുമാനം കൈക്കൊള്ളേണ്ട കാര്യം കേന്ദ്രത്തിനില്ലെന്നും ചാനി അറിയിച്ചു. സംസ്ഥാനത്തുടനീളമുള്ള ക്രമസമാധാന നില നിയന്ത്രിക്കാൻ തന്റെ സർക്കാർ പൂർണമായും പ്രാപ്തരാണെന്നാണ് ചാനി വ്യക്തമാക്കിയത്.

Tags: BSFmamatha banergee
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies