ഈ വിമാനത്തിൽ ടിക്കറ്റ് വേണ്ട; കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് മാത്രം നൽകിയാൽ മതി
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഈ വിമാനത്തിൽ ടിക്കറ്റ് വേണ്ട; കഴിക്കുന്ന ഭക്ഷണത്തിന്റെ ബില്ല് മാത്രം നൽകിയാൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2021, 03:50 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: വിമാനത്തിലെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് നിരാശപ്പെടുന്നവർക്ക് അവസരമൊരുക്കി ഗുജറാത്തിലെ ഒരു ഹൈ ഫ്ലെെ ഭക്ഷണ ശാല. വഡോദര നഗരത്തിലെ ടാർസാലി ബൈപ്പാസിലാണ് എയർക്രാഫ്റ്റിന്റെ ഈ ഭക്ഷണശാല സ്ഥിതി ചെയ്യുന്നത്. വിമാനത്തിനുള്ളിൽ നിന്നും ലഭിക്കുന്നത് പോലെയുള്ള സൗകര്യങ്ങളാണ് സന്ദർശകർക്കായി ഈ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഗുജറാത്ത് സ്വദേശിയായ മുഖിയാണ് ഈ ആശയത്തിന് പിന്നിൽ.

ഉപയോഗ ശൂന്യമായ വിമാനഭാഗങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ നാലാമത്തെ റെസ്റ്ററന്റാണിത്. ഒരേസമയം 102 പേർക്ക് ഈ വിമാനഭക്ഷണശാലയിൽ ഇരുന്ന് ഭക്ഷണം കഴിക്കാം. ഏകദേശം രണ്ട് കോടിയോളമാണ് ഈ റെസ്റ്ററന്റിനുവേണ്ടി ചെലവായത്. യഥാർത്ഥ വിമാനത്തിൽ ഇരിക്കുന്ന പ്രതീതിയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക. ഒക്ടോബർ 25നാണ് ഈ ഹോട്ടൽ പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.

ഈ വിമാനഭക്ഷണ ശാലയിലെ ജീവനക്കാരുടെ വസ്ത്രധാരണവും വ്യത്യസ്ഥമാണ്. ഹോട്ടലുകളിലെ പോലെയുള്ള യൂണിഫോമല്ല ഇവർക്കുള്ളത്. എയർഹോസ്റ്റസിന് സമാനമായ വസ്ത്രമാണ് ഇവർക്കുള്ളത്. ലോകത്തിലെ തന്നെ എയർക്രാഫ്റ്റ് തീമിൽ ഡിസൈൻ ചെയ്തിട്ടുള്ള ഒൻപതാമത്തെ ഹോട്ടലാണിത്. ബംഗളൂരുവിലെ ഒരു വിമാനകമ്പനിയിൽ നിന്നും 1.40 കോടി രൂപയ്‌ക്ക് വാങ്ങിയ എയർബസ് 320 ആണ് ഭക്ഷണശാലയാക്കി മാറ്റിയത്.

എയർപോർട്ടിൽ എത്തിയ ഒരാൾ വിമാനത്തിൽ കയറുന്നത് പോലെ, ഈ റെസ്റ്റോറന്റിൽ പ്രവേശിക്കുന്ന എല്ലാ ആളുകൾക്കും ഫ്‌ലൈറ്റ് ടിക്കറ്റിന് സമാനമായ ഒരു ബോർഡിംഗ് പാസും നൽകുന്നുണ്ട്. വിനോദസഞ്ചാരം കൂടി ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന്ന റെസ്റ്ററെന്റിൽ പലവിധ രുചി വൈവിധ്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചൈനീസ്, പഞ്ചാബി, കോണ്ടിനെന്റൽ, ഇറ്റാലിയൻ, മെക്‌സിക്കൻ തുടങ്ങിയ ഇടങ്ങളിലെ ഭക്ഷണവും ഇവിടെ നിന്നും ലഭിക്കും.

Tags: aircraft
Share
Tweet
SendShare

More News from this section

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

എയര്‍പോര്‍ട്ട് സുരക്ഷാ ക്ലിയറന്‍സിന് പുതിയ പരിഷ്‌കാരം; അഞ്ച് വര്‍ഷം കാലാവധി, നടപടികള്‍ ഡിജിറ്റലാകും

Latest News

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies