ഭാര്യയെ ഭരണപക്ഷ അംഗങ്ങൾ അധിക്ഷേപിച്ചു; കരഞ്ഞുകൊണ്ട് നിയമസഭ വിട്ടിറങ്ങി ചന്ദ്രബാബു നായിഡു; ഇനി മുഖ്യമന്ത്രിയായിട്ടേ മടങ്ങിവരൂവെന്നും പ്രഖ്യാപനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാര്യയെ ഭരണപക്ഷ അംഗങ്ങൾ അധിക്ഷേപിച്ചു; കരഞ്ഞുകൊണ്ട് നിയമസഭ വിട്ടിറങ്ങി ചന്ദ്രബാബു നായിഡു; ഇനി മുഖ്യമന്ത്രിയായിട്ടേ മടങ്ങിവരൂവെന്നും പ്രഖ്യാപനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2021, 09:21 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: തന്റെ ഭാര്യയെ ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസ് അംഗങ്ങൾ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് വികാരാധീനനായി നിയമസഭ വിട്ടിറങ്ങി മുൻ ആന്ധ്രാ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡു. നിയമസഭയുടെ ശൈത്യകാല സെഷന്റെ രണ്ടാം ദിനത്തിൽ വനിതാ ശാക്തീകരണത്തെക്കുറിച്ച് നടന്ന ചർച്ചയ്‌ക്കിടെയാണ് ഭരണകക്ഷി അംഗങ്ങളിൽ നിന്ന് മോശം പരാമർശം ഉണ്ടായത്.

നിയമസഭയുടെ ബാക്കി സെഷനുകളിൽ താൻ പങ്കെടുക്കില്ലെന്നും ഇനി മുഖ്യമന്ത്രിയായി മാത്രമേ സഭയിൽ എത്തുകയുളളൂവെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാര്യ ഒരിക്കലും രാഷ്‌ട്രീയത്തിൽ ഇടപെട്ടിട്ടില്ലെന്നും ജീവിതത്തിന്റെ ഓരോ പടികളിലും തന്നെ പ്രോത്സാഹിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുളളതെന്നും തെലുങ്കുദേശം പാർട്ടി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ ചന്ദ്രബാബു നായിഡു പിന്നീട് പറഞ്ഞു. വാർത്താസമ്മേളനത്തിനിടയിലും അദ്ദേഹം മുഖം പൊത്തി പൊട്ടിക്കരഞ്ഞു.

താൻ അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ഒരിക്കലും അവർ രാഷ്‌ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. പക്ഷെ അവർ(വൈഎസ്ആർ കോൺഗ്രസ്) അവരെ അപമാനിച്ചു. തന്റെ 40 വർഷത്തെ രാഷ്‌ട്രീയ ജീവിതത്തിൽ ഇത്രയും വേദന തോന്നുന്ന അനുഭവം ഉണ്ടായിട്ടില്ലെന്നും ചന്ദ്രബാബു നായിഡു കൂട്ടിച്ചേർത്തു.

നിയമസഭയിൽ പല സംവാദങ്ങൾക്കും താൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പ്രതിപക്ഷത്തെ ഇത്രയും ഇടിച്ചുതാഴ്‌ത്തുന്ന കീഴ് വഴക്കം കണ്ടിട്ടില്ല. ദ്രൗപതിയെ വിവസ്ത്രയാക്കാൻ ശ്രമിച്ച് പാണ്ഡവരെ കൗരവർ അപമാനിച്ചതുപോലെയാണ് നിയമസഭയിൽ നടന്നതെന്നും അദ്ദേഹം പറഞ്ഞു.

സഭയിലെ സംഭവങ്ങളിൽ സ്പീക്കർ ഒരു കാഴ്ചക്കാരനെപ്പോലെ ആയിരുന്നു. തന്റെ ഭാര്യയുടെ പേര് പരാമർശിച്ചിട്ടും തനിക്ക് സംസാരിക്കാൻ ഒരു അവസരം പോലും തന്നില്ല. വൈഎസ്ആർ കോൺഗ്രസ് അംഗം അമ്പാട്ടി റാംബാബുവാണ് വിവാദ പരാമർശങ്ങൾ നടത്തിയത്. നേരത്തെ അമ്പാട്ടി റാംബാബുവിന്റെ പ്രസംഗത്തിനിടെ ടിഡിപി അംഗങ്ങൾ സഭ തടസപ്പെടുത്താനും ശ്രമിച്ചിരുന്നു. പുറത്തും അമ്പാട്ടി റാംബുബിനും വൈഎസ്ആർ കോൺഗ്രസിനുമെതിരൈ ടിഡിപി പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.

Tags: TDP leaderYSR Congress
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; ലേഖനം ഇല്ലെന്ന് പറഞ്ഞവർ ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies