വ്യാപര കരാറുകളിൽ ചൈന ചതിക്കും, ഇന്ത്യ വിശ്വസ്ത പങ്കാളി: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പുവെക്കുമെന്ന് ഓസ്ട്രേലിയ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാപര കരാറുകളിൽ ചൈന ചതിക്കും, ഇന്ത്യ വിശ്വസ്ത പങ്കാളി: ഇന്ത്യയുമായി സ്വതന്ത്ര വ്യാപാരകരാറിൽ ഒപ്പുവെക്കുമെന്ന് ഓസ്ട്രേലിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2021, 11:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വ്യാപാര കരാറുകൾക്ക് ഇന്ത്യ വിശ്വസ്തരായ പങ്കാളിയാണെന്ന് ഓസ്ട്രേലിയൻ വ്യാപാര വിദഗ്ധൻ ടോണി അബോട്ട്. വ്യാപാരത്തിൽ ചൈന വിശ്വസ്തരായ പങ്കാളിയല്ലെന്നും ടോണി അബോട്ട് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ വ്യാപാര ഉപദേഷ്ടാവാണ് ടോണി അബോട്ട്. ഇന്ത്യയിലെ ജനാധിപത്യത്തിനും നിയമവാഴ്ചയ്‌ക്കും ബിസിനസ് മേഖലയെകുറിച്ച് നല്ല ധാരണയുണ്ടെന്നും ടോണി ആബട്ട് വ്യക്തമാക്കി.ന്യൂഡൽഹിയിൽ നടത്തിയ വെർച്വൽ പത്രസമ്മേളനത്തിലായിരുന്നു ടോണി അബോട്ടിന്റെ പ്രസ്താവന.

“ഓസ്ട്രേലിയയുമായുള്ള 20 ബില്യൺ ഡോളർ മൂല്യമുള്ള വ്യാപാരം ചൈന തടസ്സപ്പെടുത്തി. താൽക്കാലികമായി അത് നിർത്തിവെയ്‌ക്കുകയും ചെയ്തു. വ്യാപാരത്തിന് ചൈനയെ ഒരു വിശ്വസ്ത പങ്കാളിയായി കാണുന്നത് വളരെ ബുദ്ധിമുട്ടാണ്,” അബോട്ട് പറഞ്ഞു.

“ഇന്ത്യ വളരെ വ്യത്യസ്തമായ ഒരു സാഹചര്യത്തിലാണ്. ഇന്ത്യയിലെ ജനാധിപത്യവും നിയമവാഴ്ചയും ഇതിന് അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നു. ബിസിനസ് മേഖലയും സർക്കാരുകളും പരസ്പര ബന്ധം കാത്തുസൂക്ഷിക്കുകയും എന്നാൽ സ്വതന്ത്രരുമാണെന്ന് അബോട്ട് വ്യക്തമാക്കി. വ്യാപാര കരാറിന്റെ പവിത്രത മാനിക്കപ്പെടേണ്ടതുണ്ടെന്ന് ഇന്ത്യയ്‌ക്ക് നല്ല ധാരണയുണ്ട്. ഇതാണ് ചൈനയ്‌ക്ക് ഇല്ലാത്തത്. അതുകൊണ്ടുതന്നെ വ്യാപാര വിതരണ ശൃംഖലയിലും ഇന്ത്യയ്‌ക്ക് വലിയ പങ്ക് വഹിക്കാൻ സാധിക്കും.അത് തികച്ചും വിശ്വസനീയമായിരിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായും ടോണി ആബട്ട് കൂടിക്കാഴ്ച നടത്തി. സ്വതന്ത്ര വ്യാപാര കരാർ (എഫ്ടിഎ) സംബന്ധിച്ച് ഇരുവരും ചർച്ച നടത്തിയതായും ടോണി ആബട്ട് വ്യക്തമാക്കി. സ്വതന്ത്ര വ്യാപാര കരാറിലൂടെ ഇരു രാജ്യങ്ങളുടെയും വ്യാപാര ബന്ധം ശക്തമാകുമെന്നും ഇന്ത്യയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും ഇക്കാര്യത്തിൽ വലിയ സാധ്യതയുണ്ടെന്നും ഗോയൽ ട്വിറ്ററിൽ കുറിച്ചു.

“ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രത്യേക വ്യാപാര പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തി. പരസ്പര സാമ്പത്തിക അഭിവൃദ്ധിക്കായി സ്വതന്ത്ര വ്യാപാര കരാറിലൂടെ  ഇന്ത്യയും ഓസ്‌ട്രേലിയയും ഉഭയകക്ഷി ബന്ധം കൂടുതൽ ഊർജ്ജസ്വലമാക്കും. ഇതിന് വേണ്ടിയുള്ള വിപുലമായ ചർച്ചകൾ നടത്തി,” ഗോയൽ ട്വീറ്റ് ചെയ്തു. 2022 സപ്തംബർ അവസാനത്തോടെ ഇന്ത്യയും ഓസ്ട്രേയിലിയയും സമഗ്രമായ ഒരു സ്വതന്ത്ര വ്യാപാര കരാറിൽ ഒപ്പുവെക്കുമെന്നും ഗോയൽ വ്യക്തമാക്കി.

Tags: PIYUSH GOYALINDIA-AUSTRALIA
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies