ലണ്ടൻ:ലോകം ഒമിക്രോൺ ഭീതിയിലായിരിക്കുന്ന സാഹചര്യത്തിൽ ഞെട്ടിക്കുന്ന പഠനവുമായി ഗവേഷകർ.കൊറോണ വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ യുകെയിൽ വലിയ നാശം ഉണ്ടാക്കുമെന്നാണ് ഗവേഷകർ മുന്നറിയിപ്പ് നൽകിയത്.
ഏപ്രിൽ മാസം അവസാനത്തോടെ യുകെയിൽ 24,700 മുതൽ 74,800 വരെ ഒമിക്രോൺ മരണങ്ങൾ സംഭവിച്ചേക്കാമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടിയത്. ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ഗവേഷകരാണ് ഞെട്ടിക്കുന്ന പഠനത്തിന് പിന്നിൽ.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദം വലിയ രീതിയിലുള്ള രോഗ വ്യാപനത്തിനും നിരവധി പേരുടെ ആശുപത്രി വാസത്തിനും കാരണമാകും. 2021 ജനുവരിയിലേതിന് സമാനമോ അതിലും ഭീകരമായ അവസ്ഥയോ ആയിരിക്കാം ഇതെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകി. പ്രതിദിനം 2000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യുന്ന അവസ്ഥയും 1,75,000 ത്തോളം പേർ ആശുപത്രിയിൽ ചികിത്സ തേടേണ്ടതായി വരുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.
യുകെയിൽ ജാഗ്രതയും കൊറോണ നിയന്ത്രണങ്ങളും കർശനമാക്കുകയാണെങ്കിൽ മാത്രമേ ഇതിന് കുറവ് വരുത്താൻ സാധിക്കുകയുള്ളൂ എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.
Comments