ചെന്നൈ : തമിഴ്നാട്ടിലെ പുതുക്കോട്ടൈ ജില്ലയിൽ സ്കൂൾ കെട്ടിടങ്ങൾ പൊളിക്കും. ബലക്ഷയം സംഭവിച്ച 100 കെട്ടിടങ്ങളാണ് പൊളിച്ച് പുനർനിർമ്മിക്കുക. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലും കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. ഇതിൽ പഴക്കം ചെന്നതും, ബലക്ഷയം സംഭവിച്ചതുമായ കെട്ടിടങ്ങളാണ് പൊളിക്കുക. ചില കെട്ടിടങ്ങൾ പൂർണമായും, മറ്റ് ചിലത് ഭാഗികമായുമാകും പൊളിക്കുക. ഇതിന് പകരം പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുമെന്നും കളക്ടർ അറിയിച്ചു. സ്കൂൾ കെട്ടിടങ്ങൾ പൊളിക്കാൻ തീരുമാനിച്ചതോടെ വിദ്യാർത്ഥികൾക്കായി ബദൽ സംവിധാനങ്ങൾ ഒരുക്കുകയാണ് ജില്ലാ ഭരണകൂടം.
കഴിഞ്ഞ ദിവസം തിരുനൽവേലിയിൽ സ്കൂളിലെ ശുചിമുറി തകർന്ന് മൂന്ന് കുട്ടികൾ മരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പുതുക്കോട്ടൈ ജില്ലാ ഭരണകൂടത്തിന്റെ നടപടി അതീവ പ്രധാന്യം അർഹിക്കുന്നതാണ്.
Comments