ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. അനന്തനാഗിലെ അർവാനിയിലാണ് സുരക്ഷാ സേന ഭീകരരുമായി ഏറ്റുമുട്ടുന്നത്. ഇന്ന് പുലർച്ചെയോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു.
അർവാനിയിലെ മുഹൻലാൽ മേഖലയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തുന്നതിനിടെ ഭീകരർ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
ഭീകരരെ സുരക്ഷാ സേന വളഞ്ഞിട്ടുണ്ടെന്നാണ് വിവരം. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
Comments