''ജീവിതത്തിൽ പുതിയ അദ്ധ്യായം തുടങ്ങുകയാണ്; അടുത്ത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു; ജയ് ഹിന്ദ്, ജയ് ഭാരത്''; വിരമിക്കൽ വീഡിയോയിലെ പരാമർശങ്ങൾ ഹർഭജന്റെ രാഷ്ട്രീയ പ്രവേശനത്തിലേയ്ക്കുള്ള സൂചനയോ ?
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

”ജീവിതത്തിൽ പുതിയ അദ്ധ്യായം തുടങ്ങുകയാണ്; അടുത്ത പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നു; ജയ് ഹിന്ദ്, ജയ് ഭാരത്”; വിരമിക്കൽ വീഡിയോയിലെ പരാമർശങ്ങൾ ഹർഭജന്റെ രാഷ്‌ട്രീയ പ്രവേശനത്തിലേയ്‌ക്കുള്ള സൂചനയോ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 08:13 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹി: ഇന്ത്യൻ സ്പിൻ മാന്ത്രികൻ ഹർഭജൻ സിംഗ് രാഷ്‌ട്രീയത്തിലേക്കെന്ന് സൂചന. ക്രിക്കറ്റ് കരിയറിൽ നിന്നുള്ള വിടവാങ്ങൽ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടെ നടത്തിയ ചില പരാമർശങ്ങളാണ് താരം രാഷ്‌ട്രീയത്തിലേക്കെന്ന ഊഹാപോഹം ശക്തിപ്പെടുത്തിയത്.

”നിങ്ങൾ എന്നെ വിശ്വസിക്കു, ജീവിതത്തിൽ ഒരു പുതിയ അദ്ധ്യായം തുടങ്ങുന്നു, ഞാൻ അടുത്തൊരു പരീക്ഷയ്‌ക്ക് തയ്യാറെടുക്കുകയാണെന്നാണ് ഹർഭജൻ സിംഗ് വിരമിക്കൽ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ. ഇന്ത്യൻ ക്രിക്കറ്റിന് പിന്തുണ നൽകാൽ ഏതു റോളിലും എത്താൻ തയ്യാറാണെന്നു കൂടി പറഞ്ഞു വെച്ചിരിക്കുകയാണ് ക്രിക്കറ്റ് ആരാധകരുടെ സ്വന്തം ”ഭാജി”. ജയ് ഹിന്ദ്, ജയ് ഭാരത് വിളിച്ചാണ് വിരമിക്കൽ പ്രഖ്യാപന വീഡിയോ താരം അവസാനിപ്പിക്കുന്നത്.

ഗൗതം ഗംഭീരിനെപ്പോലെയും നവജ്യോത് സിംഗ് സിദ്ദുവിനെപ്പോലെയും താനും രാഷ്‌ട്രീയത്തിൽ എത്തിയേക്കുമെന്ന സൂചനകളാണ് താരത്തിന്റെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാവുന്നത്. കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദു കഴിഞ്ഞ ആഴ്ച ഹർഭജൻ സിംഗിനൊപ്പമുള്ള ചിത്രം ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. കോൺഗ്രസ് സംസ്ഥാന നേതൃത്വം ഭാജിയെ ഔദ്യോഗീകമായി തന്നെ പാർട്ടിയിലേയ്‌ക്ക് സ്വാഗതം ചെയ്തു.

2022 ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ക്രിക്കറ്റ് താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ് സിംഗും ബിജെപിയിൽ ചേരുമെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ബിജെപി പഞ്ചാബ് ഘടകമോ താരങ്ങളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത്യയുടെ ഏറ്റവും മികച്ച ഓഫ് സ്പിന്നർമാരിൽ ഒരാളായ ഹർഭജൻ സിംഗ് എല്ലാത്തരം ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായാണ് പ്രഖ്യാപിച്ചത്. 103 ടെസ്റ്റുകളിൽ നിന്ന് 417 വിക്കറ്റുകളും 236 ഏകദിനങ്ങളിൽ നിന്ന് 269 വിക്കറ്റുകളും നേടിയ ഹർബജൻ പല ഇന്ത്യൻ വിജയങ്ങൾക്കും ചുക്കാൻ പിടിച്ചു.

Tags: harbhajan singhBOWLERPanjab ElectionNavjot Singh SidhuCongressBJPindian cricket
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies