വിമാനങ്ങളെയും കപ്പലുകളെയും വിഴുങ്ങുന്ന ബെർമുഡ ട്രയാംഗിൾ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിമാനങ്ങളെയും കപ്പലുകളെയും വിഴുങ്ങുന്ന ബെർമുഡ ട്രയാംഗിൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 8, 2022, 01:06 pm IST
Facebook
Twitter
WhatsAppTelegram

ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുന്ന വിമാനങ്ങളും, കപ്പലുകളും നോർത്ത് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു പ്രത്യേക സ്ഥലത്തുവെച്ച് പൊടുന്നനെ അപ്രത്യക്ഷമാകുന്നു. ഇങ്ങിനെ അപ്രത്യക്ഷപ്പെടുന്നവയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലാതാകുന്നു. വീണ്ടും വീണ്ടും ഇത് ആവർത്തിക്കുന്നു. ബെർമുഡ ട്രയാഗിംൾ ലോകത്തിന്റെ ശ്രദ്ധയാകർഷിക്കുന്നത് ഇങ്ങിനെയാണ്. എന്നാൽ എന്താണ് ഈ തിരോധാനത്തിന് കാരണം എന്നത് ഇപ്പോഴും കണ്ടുപിടിക്കാൻ കഴിയാത്ത സമസ്യയായി തന്നെ തുടരുന്നു.

വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പടിഞ്ഞാറ് ഭാഗത്തു സ്ഥിതി ചെയ്യുന്ന മേഖലയാണ് ബെർമുഡ ട്രയാംഗിൾ. ഇവിടെയെത്തുന്ന എന്തും പിന്നീട് പുറം ലോകം കാണാത്തതുകൊണ്ടുതന്നെ ഡെവിൾസ് ട്രയാംഗിൾ എന്നും ബെർമുട ട്രയാംഗിളിന് പേരുണ്ട്. ദുരൂഹത കൊണ്ടുതന്നെ ബെർമുഡ ട്രയാംഗിൾ നിരവധി പുസ്തകങ്ങിലും ,സിനിമകളിലും ഡോക്യൂമെന്ററികളിലുമെല്ലാം മുഖ്യവിഷയമായി ഇടം പിടിച്ചിട്ടുണ്ട് എന്നതും എടുത്തു പറയേണ്ടതാണ്.

ബർമുഡ ട്രയാംഗിളിന്റെ ദുരൂഹത പുറത്തുകൊണ്ടുവരാൻ ഇന്നേവരെ കഴിഞ്ഞിട്ടില്ലെങ്കിലും നിലനിൽക്കുന്ന നിരവധി വാദങ്ങൾ ഉണ്ട്. ഇവിടെയെത്തുന്ന മനുഷ്യരെ അന്യഗ്രഹ ജീവികൾ പഠനത്തിനായി കടത്തിക്കൊണ്ടുപോകുന്നുവെന്നാണ് ഒരു വാദം. അതല്ല അറ്റ്‌ലാന്റിസ് ഭൂഖണ്ഡത്തിന്റെ സ്വാധീനം നഷ്ടമായതാണ് ഇതിന് കാരണം എന്നും പറയുന്നു. തെളിവുകൾ ഇല്ലെങ്കിലും സമുദ്രത്തിലെ എക്കൽ മണ്ണിൽ നിന്നും പുറത്തുവരുന്ന മീഥേൻ ഗ്യാസ് ആണ് ഇതിന് കാരണം എന്നാണ് ശാസ്ത്രലോകം വിശ്വസിക്കുന്നത്. എന്നാൽ പ്രദേശത്തുകൂടി കടന്നുപോകുന്ന ചുഴലിക്കാറ്റാണ് ഈ പ്രതിഭാ സത്തിന് കാരണമെന്ന വാദം ഉയർത്തി പരിസ്ഥിതി ഗവേഷകർ ഈ വാദത്തെ പ്രതിരോധിക്കുന്നു. പ്രദേശത്തെ കാന്തിക വലയമാണ് ഇതിന് ഈ പൊടുന്നനെയുള്ള കാണാതാകലിന് കാരണമെന്നാണ് അംഗീകരിക്കപ്പെട്ടിരിക്കുന്ന വാദം.

1945 ലാണ് ബെർമൂഡ ട്രയാംഗിളിലേക്ക് ലോകം ശ്രദ്ധപതിപ്പിക്കാൻ ആരംഭിച്ചത്. ദൈനംദിന പരിശീലനത്തിനിടെ ഇതുവഴി പറന്ന അഞ്ച് വിമാനങ്ങളും 14 ഉദ്യോഗസ്ഥരും അപ്രത്യക്ഷകാമുന്നു. ഇതോടെയായിരുന്നു ബെർമുഡ ട്രയാംഗിളിന്റെ നിഗൂഢതയെക്കുറിച്ച് ലോകം സംസാരിച്ച് തുടങ്ങിയത്. ഞങ്ങൾ വെള്ള നിറത്തിലുളള വെള്ളത്തിലേക്ക് പ്രവേശിക്കുന്നു.എന്നാൽ ഇവിടെ ഒന്നു കാണുന്നില്ല. എവിടെയാണെന്ന് അറിയുന്നില്ല. വെള്ളത്തിന് വെള്ള നിറമല്ല,പച്ചയാണ് എന്ന ലഫ്റ്റനൻഫ് ചാൾസ് ടെയിലറുടെ ശബ്ദ ശലകം മാത്രമായിരുന്നു അപകടത്തിന് മുൻപ് മറ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാലാവസ്ഥയാണ് വിമാനങ്ങളുടെ തിരോധാനത്തിന് കാരണം എന്ന നിഗമനത്തിലേക്ക് ഉദ്യോഗസ്ഥർ എത്തി.

കാലാവസ്ഥ പ്രതികൂലമാകുന്നതോടെ മുന്നിലേക്കുള്ള വഴി കാണാതാകുന്നു. ഇതോടെ പൈലറ്റ് തെറ്റായ ദിശയിലേക്ക് വിമാനം തിരിച്ചുവിടുന്നു. ഇതോടെ അപകടം സംഭവിക്കുന്നു എന്നതായിരുന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. വെള്ളത്തിൽ പതിച്ച് 45 സെക്കന്റുകൾക്കുള്ളിൽ വിമാനങ്ങൾ ആഴക്കടലിലേക്ക് പോകുന്നതിനാലാണ് അവശിഷ്ടങ്ങൾ ലഭിക്കാത്തതെന്നും അവർ വിധിയെഴുതി.
1945 നും 1980 നും ഇടയിലായി ചെറുതും വലുതുമായ നിരവധി വിമാനങ്ങളാണ് അപ്രത്യക്ഷമായത്. പല രാജ്യങ്ങളുടെയും വിമാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ഇതിൽ 2014 ൽ കാണാതായ മലേഷ്യൻ വിമാനമായ എംഎച്ച് 370 ന്റെ അവശിഷ്ടങ്ങൾഉൾപ്പെടെ ചിലതിന്റേത് മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്. ഇതുവരെ 8000 ജീവനുകളാണ് ബെർമുഡ ട്രയാംഗിൾ എടുത്തിട്ടുള്ളത്.

അമാനുഷിക ശക്തികളുടെ വിളയാട്ടമാണ് തിരോധാനങ്ങൾക്ക് കാരണമെന്ന വിശ്വാസമാണ് ബെർമുഡ ട്രയാംഗിളുമായി ബന്ധപ്പെട്ട് ആളുകളുടെ മനസ്സിൽ വേറുപ്പിച്ചിരിക്കുന്നത്. എന്നാൽ ശാസ്ത്ര ലോകം ഇത് പാടെ തള്ളിക്കളയുന്നു. എന്തിനും ഉത്തരമുള്ള ശാസ്ത്ര ലോകത്തിന് ബെർമുട ട്രയാംഗിളും ഇവിടുത്തെ തിരോധാനങ്ങളും ഇപ്പോഴും ചോദ്യ ചിഹ്നമാണ് .

Tags: aircraftBermuda Triangle
Share
Tweet
SendShare

More News from this section

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

ഫ്ലൈദുബായ് വിമാനത്തിൽ പൈലറ്റിന്റെ ആക്രമണം; ഇറാന് പങ്കുണ്ടെന്ന് തെളിഞ്ഞാൽ ശക്തമായ തിരിച്ചടിയെന്ന് ട്രംപ്

രണ്ട് തവണ വിഷമരുന്ന് കുത്തിവെച്ചിട്ടും മരിച്ചില്ല; ക്രിസ്റ്റ പൈക്കിന്റെ വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി, ടെന്നസിയിൽ ശേഷിക്കുന്ന വധശിക്ഷകൾ നിർത്തിവെച്ചു

ഡോക്യുമെൻറി കണ്ടത് തുണയായി; കോക്പിറ്റിലെത്തി വിമാനം നിയന്ത്രിക്കാൻ സഹായിച്ച് ഇസ്രയേലി പ്ലംബർ, യാനിവ് ഹയൂണിനെ അഭിനന്ദിച്ച് നെതന്യാഹു

ഇസ്രായേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ച് ഫ്ലൈദുബൈ, എമിറേറ്റ്സും സർവീസ് റദ്ദാക്കി

അയാൾ സ്ത്രീകൾക്ക് കൈകൊടുക്കാൻ പോലും വിസമ്മതിച്ചിരുന്നു; മുഴുവൻ സമയവും പ്രാർത്ഥനയിലാണ്; ഒമാൻ സ്വദേശിയായ സഹ-പൈലറ്റിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ

Latest News

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

‘കരാര്‍ പ്രകാരമാണ് പരിപാടികള്‍; ഇമിഗ്രേഷന്‍ പിടിയിലായെന്ന പ്രചാരണം തെറ്റ്’; കാനഡ വിവാദത്തില്‍ വിശദീകരണവുമായി നന്ദഗോവിന്ദം ഭജന്‍സ്

തവനൂരില്‍ വന്‍ എംഡിഎംഎ വേട്ട; ബെംഗളൂരുവില്‍ നിന്ന് എത്തിച്ച 100 ഗ്രാം ലഹരിയുമായി രണ്ടുപേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies