കൊച്ചി : തന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി പറഞ്ഞ് മേജർ രവി. വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ സെൽഫി പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശ്വാസവാക്കുകൾക്കും നന്ദി. ശസത്രക്രിയയ്ക്ക് ശേഷം ഓരോ ദിവസം സുഖം പ്രാപിച്ചുവരികയാണ്. നിങ്ങളെയെല്ലാവരെയും കാണാൻ എഫ്ബി ലൈവിലൂടെ ഉടൻ വരും. എല്ലാവരുടെയും പ്രാർത്ഥനകൾക്കും ആശംസകൾക്കും ഒരിക്കൽ കൂടി നന്ദി. നിങ്ങളെ സ്നേഹിക്കുന്നു. ജയ് ഹിന്ദ് – മേജർ രവി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ മാസമാണ് മേജർ രവി വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഇതിന് ശേഷം വിശ്രമത്തിലാണ് മേജർ രവി. നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരോഗ്യവിവരങ്ങൾ തിരക്കിയിരുന്നത്.
Comments