കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കരുത്; വിവാദങ്ങൾക്ക് പിന്നിൽ രമേശ് ചെന്നിത്തലയുടെ രാഷ്ട്രീയ ഇച്ഛാഭംഗം; മാദ്ധ്യമങ്ങളും പ്രതിപക്ഷവും ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മന്ത്രി ആർ ബിന്ദു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാളപെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുക്കരുത്; വിവാദങ്ങൾക്ക് പിന്നിൽ രമേശ് ചെന്നിത്തലയുടെ രാഷ്‌ട്രീയ ഇച്ഛാഭംഗം; മാദ്ധ്യമങ്ങളും പ്രതിപക്ഷവും ജോലി ചെയ്യാൻ അനുവദിക്കണമെന്ന് മന്ത്രി ആർ ബിന്ദു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2022, 01:37 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം:ലോകയുക്തയുടെ അനുകൂല വിധി വന്നതിന് പിന്നാലെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും മാദ്ധ്യമങ്ങളെയും രൂക്ഷമായി വിമർശിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കാള പെറ്റുവെന്ന് കേൾക്കുമ്പോൾ കയറെടുത്ത് ഓടുന്ന രീതി പ്രതിപക്ഷത്തിനും മാദ്ധ്യമങ്ങൾക്കും ഉണ്ടെന്ന് മന്ത്രി ആരോപിച്ചു. കാര്യങ്ങൾ അവധാനതയോടെയും പഠിച്ചും അവതരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഉള്ളവരാണ് മാദ്ധ്യമങ്ങളും പ്രതിപക്ഷവുമെന്ന് മന്ത്രി പറഞ്ഞു.

ദീർഘമായ കാലയളവ് കേരളത്തിലെ രാഷ്‌ട്രീയ മേഖലയിൽ നിറഞ്ഞുനിന്നിരുന്ന ഒരാളാണ് രമേശ് ചെന്നിത്തല. എന്നാൽ ഇപ്പോൾ നേതൃസ്ഥാനത്ത് നിന്ന് മാറി. അതിന്റെ ഭാഗമായുണ്ടായ എന്തെങ്കിലും ഇച്ഛാഭംഗം കൊണ്ടാണോ ഈ തരത്തിൽ കണ്ണൂർ വിസി വിഷയം പെരുപ്പിച്ച് അതിന്റെ പിറകെ പോയതെന്ന് അറിയില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ചെന്നിത്തലയെ പോലെയുള്ള ഒരാൾക്ക് കാര്യങ്ങൾ പഠിക്കാതെയും ഗ്രഹിക്കാതെയുമുള്ള പ്രസ്താവനകൾ നടത്തുന്ന രീതി ചേരുന്നതല്ല. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രവും സമൂനവുമായ മാറ്റം ഉണ്ടാക്കമമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട് അത് നിർവഹിക്കുകയാണ് തന്റെ ചുമതലയെന്ന് മന്ത്രി പറഞ്ഞു.

പ്രതിപക്ഷവും മാദ്ധ്യമങ്ങളും തന്റെ ജോലി നിർവഹിക്കാൻ അനുവദിക്കണമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. അടുത്തകാലത്തായി രമേശ് ചെന്നിത്തല ഉന്നത വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളോട് വലിയ അസഹിഷ്ണുത കാണിക്കുന്നുണ്ട്. അത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ലെന്നും ജനഹൃദയങ്ങളിൽ ചെന്നിത്തല ഉണ്ടെന്ന് ഉറപ്പ് വരുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. രാഷ്‌ട്രീയ പാരമ്പര്യമുള്ളവർ വിവാദങ്ങൾ സൃഷ്ടിക്കാനല്ല പരിശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. വക്രീകരണവും തമസ്‌ക്കരണവുമല്ല മാദ്ധ്യമങ്ങൾ കാണിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.

കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലറുടെ പുനർനിയമത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജി ലോകായുക്ത തള്ളിയിരുന്നു.ഇതിന് പിന്നാലെയാണ് മന്ത്രി മാദ്ധ്യമങ്ങളെ കണ്ടത്.

Tags: ramesh chennithalaMinister R Bindu
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies