ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണം: കശ്മീർ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം, മാപ്പപേക്ഷയുമായി ഡൊമിനോസ്, പ്രതികരിച്ച് പ്രമുഖ ബ്രാൻഡുകൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണം: കശ്മീർ സ്വാതന്ത്ര്യത്തിനായി ഐക്യദാർഢ്യം, മാപ്പപേക്ഷയുമായി ഡൊമിനോസ്, പ്രതികരിച്ച് പ്രമുഖ ബ്രാൻഡുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2022, 08:18 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ ആശംസ അറിയിച്ച ഹ്യൂണ്ടായി, കെഎഫ്‌സി തുടങ്ങിയ ബ്രാൻഡുകൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിഷേധം ശക്തമായതിന് പിന്നാലെ മാപ്പ് പറഞ്ഞാണ് ഇവർ തലയൂരിയത്. ഇന്ത്യയെ ബഹുമാനിക്കുന്നില്ലെങ്കിൽ രാജ്യം വിടണമെന്നാണ് ഇത്തരക്കാർക്കെതിരെ ജനങ്ങൾ എടുത്ത നിലപാട്. ഇപ്പോഴിതാ സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഡൊമിനോസും മാരുതി സുസുക്കിയും അടക്കമുള്ള ബ്രാൻഡുകൾ.

2020ൽ പങ്കുവെയ്‌ക്കുകയും പുലിവാല് പിടിക്കുകയും ചെയ്ത പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് വിശദീകരണവുമായി ഡൊമിനോസ് എത്തിയത്. ഡൊമിനോസിന്റെ കശ്മീർ ഐക്യദാഢ്യ ദിനത്തിൽ ആശംസ അറിയിച്ചെത്തിയ പോസ്റ്റിന്റെ സ്‌ക്രീൻഷോട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. പിന്നാലെ ഡൊമിനോസിനെതിരേയും സോഷ്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു.

boycott ഹാഷ്ടാഗുകൾ സോഷ്യൽ മീഡിയയിൽ വരാൻ തുടങ്ങിയതിന് പിന്നാലെയാണ് ഡൊമിനോസിന്റെ വിശദീകരണം. ‘കഴിഞ്ഞ 25 വർഷമായി ഞങ്ങളുടെ വീട് എന്ന് വിളിക്കുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്തിന്റെ പൈതൃകം എന്നെന്നേക്കുമായി സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കൂടെ ഉത്തരവാദിത്വമാണ്. രാജ്യം വാഗ്ദാനം ചെയ്യുന്ന എല്ലാത്തിനേയും ഞങ്ങൾ ബഹുമാനിക്കുന്നു.’ എന്ന് ഡൊമിനോസ് പ്രതികരിച്ചു. കശ്മീരിനായി നിലകൊള്ളണമെന്നാണ് ഡൊമിനോസ് 2020 ഫെബ്രുവരിയിൽ കുറിച്ചത്.

This is the country we have called our home for the last 25 years, and we stand here to protect its legacy forever. We respect and honour everything the country has to offer. pic.twitter.com/8II6XuLxb0

— dominos_india (@dominos_india) February 8, 2022

സംഭവത്തിൽ മാരുതി സുസുക്കി, കിയ മോട്ടോഴ്സ്, പിസ ഹട്ട് തുടങ്ങിയ കമ്പനികളും നിലപാട് അറിയിച്ച് എത്തി. ‘സുസുക്കി മോട്ടോർകോർപ്പിന് ലോകമെമ്പാടുമുള്ള വിശ്വാസ്യതയുണ്ട്. അതിന് കോട്ടം സംഭവിക്കുന്ന ഒന്നും തന്നെ കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. ധാർമികമായ ഉത്തരവാദിത്തം മനസ്സിലാക്കി, സുസ്ഥിര വികസനം എന്ന ലക്ഷ്യം കൈവരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു’ എന്നാണ് മാരുതി സുസുക്കി കുറിച്ചത്.

Message from Suzuki Motor Corporation pic.twitter.com/q2xhUoyCP6

— Maruti Suzuki (@Maruti_Corp) February 8, 2022

കശ്മീർ ഐക്യദാർഢ്യ ദിനത്തിൽ ആശംസ അറിയിച്ച കെഎഫ്‌സിയ്‌ക്കും ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യൂണ്ടായിയും വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. ഹ്യൂണ്ടായി വിഷയത്തിൽ കേന്ദ്രസർക്കാരും ഇടപെട്ടിരുന്നു. സംഭവത്തിൽ കേന്ദ്രവിദേശകാര്യ മന്ത്രാലയം നേരിട്ട് ഇടപെടുകയായിരുന്നു. ഇന്ത്യയിലെ ദക്ഷിണ കൊറിയൻ അംബാസിഡറെ നേരിട്ട് വിളിച്ച് താക്കീത് നൽകുകയാണ് ചെയ്തത്.

Tags: Kashmirpaksitan
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies