ദീപുവിന്റെ കൊലപാതകം; സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി; പ്രതികൾക്ക് നിയമസഹായം നൽകുമെന്ന് സിപിഎം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദീപുവിന്റെ കൊലപാതകം; സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി; പ്രതികൾക്ക് നിയമസഹായം നൽകുമെന്ന് സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 03:25 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകർക്കെതിരെ കൊലക്കുറ്റം ചുമത്തി.  സംഭവത്തിൽ നാല് സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായിട്ടുള്ളത്.

സൈനുദ്ദീൻ, ബഷീർ, അബ്ദുറഹ്മാൻ, അസീസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇവർക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരുന്നത്. എന്നാൽ ദീപു മരിച്ചതോടെ കൊലക്കുറ്റം ചുമത്തുകയായിരുന്നു. സംഭവത്തിൽ കൂടുതൽ പേരെ കസ്റ്റഡിയിലെടുത്തേക്കും.

രാഷ്‌ട്രീയ വിരോധമാണ് കൊലയ്‌ക്ക് പിന്നിൽ എന്നാണ് പോലീസ് റിപ്പോർട്ട്. ട്വന്റി ട്വന്റിയിൽ ചേർന്ന് പ്രവർത്തിക്കുന്നതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൈനുദ്ദീനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സൈനു ദീപുവിന്റെ കഴുത്തിൽ കുത്തിപ്പിടിച്ചെന്നും, തള്ളി വീഴ്‌ത്തിയെന്നും എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. നിലത്തു വീണ ദീപുവിനെ ഇയാൾ ആഞ്ഞ് ചവിട്ടി. അബ്ദുറഹ്മാൻ, അസീസ് എന്നിവർ ചേർന്ന് പുറത്തു ചവിട്ടി. ബഷീർ അസഭ്യം പറഞ്ഞു. നാല് പേരും ചേർന്ന് കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും എഫ്‌ഐആറിൽ ഉണ്ട്.

അതേസമയം ദീപുവിനെ മർദ്ദിച്ചത് ആസൂത്രിതമല്ലെന്നാണ് സിപിഎമ്മിന്റെ വിശദീകരണം. വിളക്കണയ്‌ക്കൽ പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളിലെ ലൈറ്റുകൾ ദീപു ബലം പ്രയോഗിച്ച് അണയ്‌ക്കാൻ ശ്രമിച്ചു. ഇത് തടയാൻ സിപിഎം പ്രവർത്തകർ ചെന്നതോടെ സംഘർഷമുണ്ടാകുകയായിരുന്നു. അറസ്റ്റിലായ പ്രതികൾക്ക് നിയമസഹായം നൽകുമെന്നും സിപിഎം നേതൃത്വം വ്യക്തമാക്കി.

Tags: PoliceCPMArresttwenty twentydeepu
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies