പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ചിറ്റാർ സ്വദേശി ശരത് ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് വർഷക്കാലമായി ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചുവരികയാണ്.
അകന്ന ബന്ധത്തിൽപ്പെട്ട പെൺകുട്ടിയെയാണ് ശരത് പീഡനത്തിന് ഇരയാക്കിയത്. പ്രണയം നടിച്ച് ഇയാൾ 2020 ജൂൺ 19 മുതൽ മുതൽ 2022 ഫെബ്രുവരി രണ്ട് വരെ പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. പെൺകുട്ടിയുടെ വീട്ടിൽവെച്ചാണ് ശരത് പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിൽ പോക്സോ നിയമപ്രകാരമാണ് പോലീസ് ശരത്തിനെതിരെ കേസ് എടുത്തിരിക്കുന്നത്.
Comments