ന്യൂഡൽഹി; അന്താരാഷ്ട്ര വനിതാ ദിനത്തിൽ ചരിത്രം കുറിക്കാനൊരുങ്ങി ബിഎസ്എഫ് വനിതാ ടീം.അതിർത്തി സുരക്ഷാ സേനയുടെ എല്ലാ വനിതാ റെെഡർമാരും ഡൽഹിയിൽ നിന്ന് കന്യാകുമാരിയിലേക്ക് യാത്ര നടത്തും.
സ്ത്രീ ശാക്തീകരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര.ബിഎസ്എഫ് ഭവാനി ഓൾ-വുമൻ ഡെയർഡെവിൾ മോട്ടോർസെക്കിൾ ടീമിലെ 36 പേരാണ് പര്യടനത്തിന്റെ ഭാഗമാകുന്നത്.
ഇന്ത്യാഗേറ്റിൽ നിന്നും ആരംഭിക്കുന്നയാത്ര, ചണ്ഡീഗഗണ്ഡ്,അമൃത്സർ,ജയ്പൂർ,ഉദയ്പൂർ,ഗാന്ധിനഗർ,നാസിക്,പൂനെ,ഹൈദരാബാദ്,ബെംഗളൂരു,സേലം,മധുര,കന്യാകുമാരി തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ സഞ്ചരിക്കും. 5280 കിലോമീറ്ററാണ് ഇവർ യാത്ര ചെയ്യുന്നത്.മാർച്ച് എട്ടിന് ആരംഭിച്ച യാത്ര മാർച്ച് 28 ന് അവസാനിക്കും. റോയൽ എൻഫീൽഡിലാണ് യാത്ര.
Comments