സർവ്വേകളെ ഗൗനിക്കുന്നില്ല; യുപിയിൽ എസ്പിയ്ക്ക് 300 ലധികം സീറ്റുകൾ ലഭിക്കുമെന്ന് അഖിലേഷ് യാദവ്;എക്‌സിറ്റ് പോൾ ഫലം കണ്ട് നേതാവിന്റെ കിളി പോയതെന്ന് സമൂഹമാദ്ധ്യമങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർവ്വേകളെ ഗൗനിക്കുന്നില്ല; യുപിയിൽ എസ്പിയ്‌ക്ക് 300 ലധികം സീറ്റുകൾ ലഭിക്കുമെന്ന് അഖിലേഷ് യാദവ്;എക്‌സിറ്റ് പോൾ ഫലം കണ്ട് നേതാവിന്റെ കിളി പോയതെന്ന് സമൂഹമാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 7, 2022, 10:50 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ബിജെപി ശക്തമായ ഭൂരിപക്ഷത്തോടെ ഭരണതുടർച്ച നേടുമെന്ന എക്‌സിറ്റ് പോൾ ഫലങ്ങൾക്ക് പിന്നാലെ സർവേയെ തള്ളി സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് രംഗത്ത്.എക്സിറ്റ് പോൾ ഫലങ്ങൾ കാര്യമാക്കുന്നില്ലെന്നും സംസ്ഥാനത്ത് എസ്പിക്ക് 300ലധികം സീറ്റുകൾ ലഭിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

സംസ്ഥാനത്ത് ബിജെപി തുടച്ചുനീക്കപ്പെടും. 300ലധികം സീറ്റുകളുമായി സമാജ് വാദി പാർട്ടി യുപിയിൽ സർക്കാർ രൂപീകരിക്കുമെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേർത്തു. പ്രചാരണങ്ങളുടെ ഭാഗമായി നിരവധി പരിശീലന ക്യാമ്പുകളും രഥയാത്രകളും നടത്തി, പാർട്ടിയെ പുനരുജ്ജീവിപ്പിച്ചു. മികച്ച പ്രതികരണമാണ് ഇവയ്‌ക്കെല്ലാം ലഭിച്ചത്. ഇത് വോട്ടർമാർക്കുള്ള വിജയമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

403 നിയമസഭ മണ്ഡലങ്ങളുള്ള യുപിയിൽ നാൽപത് ശതമാനത്തിന് മുകളിൽ വോട്ട് ബിജെപി നേടുമെന്നാണ് പ്രവചനം. 262 മുതൽ 277 സീറ്റുകൾ വരെ ബിജെപി കരസ്ഥമാക്കും. അതേസമയം 119-134 സീറ്റുകൾ നേടി എസ്പി രണ്ടാം സ്ഥാനത്ത് തുടർന്നേക്കും. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ എസ്പി 34 ശതമാനം വോട്ടുകൾ നേടിയേക്കുമെന്നും എക്സിറ്റ് ഫലം സൂചിപ്പിക്കുന്നു.

മൂന്നാം സ്ഥാനത്ത് പോലും കോൺഗ്രസ് വരില്ലെന്നാണ് റിപ്പബ്ലിക് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നത്. 3-8 സീറ്റുകൾ മാത്രം നേടുന്ന കോൺഗ്രസിന് പിന്തള്ളി മൂന്നാം സ്ഥാനത്ത് മായാവതിയുടെ ബിഎസ്പി 15 സീറ്റുകൾ നേടാമെന്നും എക്സിറ്റ് പോൾ ഫലം സൂചിപ്പിക്കുന്നു.403അംഗ നിയമസഭയിലേക്ക് യുപിയിൽ ഏഴ് ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടന്നത്.മാർച്ച് 10 നാണ് വോട്ടെണ്ണൽ.

Tags: CongressBJPUP2022ASP
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies