കൊല്ലം: ബൈപ്പാസിൽ ടിപ്പറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കല്ലും താഴത്തുണ്ടായ വാഹനാപകടത്തിൽ ലോറി ഡ്രൈവർ കൊല്ലം മൈലക്കാട് സ്വദേശി സുനിൽകുമാർ (46) ആണ് മരിച്ചത്
സുനിലിന്റെ ലോറിയുമായി കൂട്ടിയിടിച്ച ടിപ്പറിന്റെ ഡ്രൈവർക്കും ഗുരുതര പരുക്കേറ്റു. പുലർച്ചെ 5 മണിയോടെയായിരുന്നു അപകടം. ലോറിയുടെ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.
ഡ്രൈവർമാരിൽ ആരെങ്കിലും ഒരാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സുനിൽ കുമാർ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.
Comments