വാഷിംഗ്ടൺ : ലോകത്തെ നൂതന സാങ്കേതിക വിദ്യകളിൽ ആധിപത്യം വഹിക്കുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളാണെന്ന് അമേരിക്കൻ സെനറ്റർ. ഇന്ത്യ കൂടാതെ റഷ്യയും ചൈനയും ഹൈപ്പർ സോണിക് സംവിധാനത്തിൽ ആധുനികവത്ക്കരിക്കപ്പെടുന്നുണ്ട് ഈ മൂന്ന് രാജ്യങ്ങൾക്കും പുറകിലാണ് യുഎസ് എന്നും സെനറ്റർ ജാക്ക് റീഡ് വ്യക്തമാക്കി.
അമേരിക്ക സാങ്കേതികതയിൽ മുന്നിൽ നിൽക്കുന്ന രാജ്യമാണ്. സാങ്കേതിക വിദ്യകളിൽ അമേരിക്ക തന്നെയാണ് ആധിപത്യം പുലർത്തിയിരുന്നതും. എന്നാൽ ഇന്ന് അതല്ല അവസ്ഥ. ഹൈപ്പർ സോണിക് ആയുധങ്ങളിൽ ഇന്ത്യയും റഷ്യയും ചൈനയും ആധുനികത കൈവരിക്കുന്നുണ്ട്.
ഇനി രണ്ട് രാഷ്ട്രങ്ങൾ തമ്മിലല്ല മത്സരമെന്നും ലോകചരിത്രത്തിൽ ആദ്യമായി ഒരു ത്രിരാഷ്ട്ര ആണവ മത്സരമാണ് നടക്കാൻ പോകുന്നത് എന്നും സെനറ്റർ വ്യക്തമാക്കി. ലോകരാഷ്ട്രങ്ങളുടെ നേതാവ് എന്നറിയപ്പെടുന്ന അമേരിക്ക ഇപ്പോൾ പിന്തള്ളപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments