പാലക്കാട്: അട്ടപ്പാടിയിൽ സിപിഎം, കോൺഗ്രസ് നേതാക്കളടക്കം 200 പേർ ബിജെപിയിൽ ചേർന്നു. സിപിഎമ്മിന്റെ മുതിർന്ന നേതാവും പുതൂർ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനുമായിരുന്ന തങ്കവേലു, ആദിവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മല്ലൻ, സിപിഐ ലോക്കൽ കമ്മറ്റിയംഗം സെൽവൻ എന്നിവരടക്കമാണ് ബിജെപിയിൽ ചേർന്നത്.
ചാവടിയൂരിൽ നടന്ന സ്വീകരണ സമ്മേളനം ബിജെപി കേരള പ്രഭാരിയും കോയമ്പത്തൂർ മുൻ എംപിയുമായ സിപി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെഎം ഹരിദാസ് സംസാരിച്ചു. പ്രധാനമന്ത്രിയുടെ മൻകീബാത്ത് പരിപാടിയുടെ ലൈവ് ടെലികാസ്റ്റ് നടത്തി.
Comments