വർഷങ്ങൾക്ക് മുൻപേ ദേശീയ തല പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം; പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധത്തിന് സിദ്ദിഖ് കാപ്പനെതിരെ തെളിവുകൾ നിരത്തി യുപി പോലീസ്; കള്ളവാദങ്ങൾ പൊളിയുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വർഷങ്ങൾക്ക് മുൻപേ ദേശീയ തല പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യം; പോപ്പുലർ ഫ്രണ്ടുമായുള്ള ബന്ധത്തിന് സിദ്ദിഖ് കാപ്പനെതിരെ തെളിവുകൾ നിരത്തി യുപി പോലീസ്; കള്ളവാദങ്ങൾ പൊളിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 1, 2022, 07:10 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റ് ചെയ്ത മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ കൂടുതൽ തെളിവുകൾ നിരത്തി ഉത്തർപ്രദേശ് പോലീസ്. കാപ്പന്‌പോപ്പുലർ ഫ്രണ്ടുമായി ബന്ധമില്ലെന്ന ജാമ്യാപേക്ഷയിലെ വാദം യുപി പോലീസ് തെളിവു സഹിതം പൊളിച്ചു. സിദ്ദിഖ് കാപ്പന് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവും ഇല്ല എന്നായിരുന്നു കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെ കോടതിയിൽ വാദിച്ചത്

രാജ്യത്ത് കലാപമുണ്ടാക്കാൻ ശ്രമിച്ചു എന്ന പേരിലാണ് യുപി പോലീസ് സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ വിദേശത്തുനിന്ന് ഭീകരവാദ പ്രവർത്തനങ്ങക്കായി കാപ്പൻ പണം സ്വരൂപിച്ചതിനടക്കം തെളിവുകൾ യുപി പോലീസ് ലഭിച്ചിരുന്നു. എന്നാൽ കാപ്പന് പോപ്പുലർ ഫ്രണ്ടുമായി യാതൊരു ബന്ധവുമില്ല എന്നാണ് കെയുഡബ്ല്യുജെയും കാപ്പനുംകോടതിയിൽ വാദിച്ചത്. ഇതാണ് ശക്തമായ തെളിവുകൾ നിരത്തി പോലീസ് പൊളിച്ചടുക്കിയത്.

2015നു മുൻപു തന്നെ സിദ്ദിഖ് കാപ്പൻ ഡൽഹി കേന്ദ്രീകരിച്ചു പോപ്പുലർ ഫ്രണ്ടിന്റെ ദേശീയ തല പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇതിന് തെളിവായി 2015 ഫെബ്രുവരി 14,15 തീയതികളിൽ ചെന്നൈയിൽ നടന്ന പോപ്പുലർ ഫ്രണ്ട് ദേശീയ നിർവാഹക സമിതി യോഗത്തിന്റെ മിനിട്സ് പൊലീസ് കോടതിയിൽ സമർപ്പിച്ചു. സിദ്ദിഖ് കാപ്പനു ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ലക്നൗ ഹൈക്കോടതിയിൽ സമർപ്പിച്ച രേഖകളിലാണ് പോപ്പുലർ ഫ്രണ്ട് ദേശീയ നിർവാഹക സമിതിയുടെ മിനിട്സും ഹാജരാക്കിയത്. ഡൽഹിയിൽ ‘ന്യൂനപക്ഷ അവകാശം’ എന്ന വിഷയത്തിൽ മറ്റു സംഘടനകളുമായി സഹകരിച്ചു സെമിനാർ സംഘടിപ്പിക്കാൻ ദേശീയ നിർവാഹക സമിതി സിദ്ദിഖ് കാപ്പനെയാണു ചുമതലപ്പെടുത്തുന്നതെന്നു മിനിട്സിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നവരെ ഉൾപ്പെടുത്തി ഡൽഹിയിൽ മൈനോറിറ്റി ഫോറം രൂപീകരിക്കാനും നിർദേശിച്ചിട്ടുണ്ട്.

സിദ്ദിഖ് കാപ്പനൊപ്പം ഇ.എം.അബ്ദുറഹിമാൻ, ആരിഫ് അഹമ്മദ്, പർവേസ് അഹമ്മദ്, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഡൽഹിയിൽ സെമിനാറിനും മൈനോറിറ്റി ഫോറം രൂപീകരണത്തിനുമായി പോപ്പുലർ ഫ്രണ്ട് ചുമതലപ്പെടുത്തിയത്.പോപ്പുലർ ഫ്രണ്ടുമായി തനിക്കു ബന്ധമില്ലെന്നും മാദ്ധ്യമ പ്രവർത്തകനെന്ന നിലയിലാണ് ഡൽഹിയിൽ പ്രവർത്തിച്ചിരുന്നതെന്നുമായിരുന്നു ജാമ്യാപേക്ഷയിൽ കാപ്പന്റെ അവകാശവാദം. ഇതോടെ കേരള പത്രപ്രവർത്തക യൂണിയൻ ഉൾപ്പെടെ കോടതിയെ തെറ്റിദ്ധരിപ്പിക്കുക്കാൻ ശ്രമിക്കുകയിരുന്ന് വ്യക്തമാകുകയാണ്.

Tags: UPPoliceArrestCourtsiddique kappan
Share
Tweet
SendShare

More News from this section

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies