രാമേശ്വരം : പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികളെത്തി തുടങ്ങി . പട്ടിണി സഹിക്കാനാവാതെയാണ് ശ്രീലങ്ക വിട്ടതെന്ന് ജാഫ്‌ന സ്വദേശിയായ ആന്റണിയും കുടുംബവും പറഞ്ഞു. രണ്ടുവയസുകാരനും പെൺകുട്ടിയും ഉള്‍പ്പെട്ട നാലംഗ കുടുംബമാണ് ഇന്ത്യയിലെത്തിയത്.
തലെമാന്നാറില്‍ നിന്ന് മത്സ്യബന്ധന ബോട്ടിലാണ് ഇവർ ഇന്ത്യയിലേക്ക് തിരിച്ചത്. ഇന്ന് പുലര്‍ച്ചെ തമിഴ്‌നാട് തീരത്ത് എത്തി. രാമേശ്വരത്ത് നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇവരെ കണ്ടെത്തിയത്. തുടർന്ന് തീരദേശ പോലീസ് കുടുംബത്തെ കസ്റ്റഡിലെടുത്ത് തീരത്തെത്തിച്ചു . ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം മണ്ഡപം ക്യാമ്പിലേക്ക് മാറ്റും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും ഇന്ധന ക്ഷാമം ഉള്‍പ്പെയുള്ള കാരണങ്ങളാലും ജോലിയെടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് രാജ്യത്തെന്നും ആന്റണി പറയുന്നു. ശ്രീലങ്കയുടെ തെക്ക് കിഴക്കന്‍ മേഖലയിൽ നിന്നായി ധാരാളം പേര്‍ ഇന്ത്യയിലേക്ക് വരാന്‍ കാത്തിരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.















