കൊല്ലം: പണം ആവശ്യപ്പെട്ട് 84 വയസ്സുള്ള മാതാവിനെ മകൻ മർദ്ദിച്ച സംഭവത്തിൽ പരാതിയില്ലെന്ന് അമ്മ. സംഭവത്തിൽ മകൻ ഓമനക്കുട്ടനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മദ്യലഹരിയിലാണ് ഓമനക്കുട്ടൻ അമ്മയെ മർദ്ദിച്ചതെന്നാണ് പോലീസ് പറയുന്നു.
മകൻ തന്നെ മർദ്ദിച്ചിട്ടില്ലെന്നും, ഒന്ന് തള്ളിയിടുകയും, പുറത്തൊന്ന് അടിയ്ക്കുകയും മാത്രമാണ് ചെയ്തതെന്നും അമ്മ പറയുന്നു. എന്നാൽ ദൃശ്യങ്ങളുടെയും പ്രദേശവാസികളുടെ മൊഴിയുടെയും അടിസ്ഥാനത്തിൽ പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഓമനക്കുട്ടന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും, നാളെ കസ്റ്റഡിയിൽ ഹാജരാക്കുമെന്നും പോലീസ് പറയുന്നു.
84 വയസ്സുള്ള അമ്മയുടെ കൈയ്യിൽ മകന് പണം നൽകിയിരുന്നു. പണം തിരികെ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാവ് മാതാവിനെ മൃഗീയമായി മർദ്ദിച്ചത്. ഇതിന് മുൻപും മകൻ ഓമനക്കുട്ടൻ അമ്മയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നാണ് പ്രദേശവാസികളുടെ മൊഴി.
Comments