വാഷിംഗ്ടൺ: പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെ അഭിനന്ദിച്ച് അമേരിക്ക.75 വർഷമായി പാകിസ്താൻ പ്രധാന സംഖ്യ കക്ഷിയാണെന്നും പാകിസ്താനുമായുള്ള ബന്ധത്തെ അമേരിക്ക വിലമതിക്കുന്നുവെന്നും യുഎസ് വ്യക്തമാക്കി.
പുതിയ സർക്കാരുമായി തുടർന്നും സഹകരിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രസ്താവനയിൽ പറഞ്ഞു.ശക്തവും സമൃദ്ധവും ജനാധിപത്യപരവുമായ പാകിസ്താൻ ഇരു രാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്ക് അത്യന്താപേക്ഷിതമാണെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ 11 നാണ് പാകിസ്താനിൽ ഷെഹബാസ് ഷെരീഫ് പുതിയ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്.പാകിസ്താൻ മുസ്ലിം ലീഗ്- നവാസ് പക്ഷം അദ്ധ്യക്ഷനായ ഷെഹബാസ് ഇമ്രാൻ ഖാൻ സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു ഖുർആൻ പാരായണത്തോടെയായിരുന്നു തിരഞ്ഞെടുപ്പ് ആരംഭിച്ചത്.
Comments