കട്ടപ്പന: ഇരുചക്ര വാഹന ഷോറൂം മാനേജരുടെ കൈവിരല്‍ മുന്‍ ജീവനക്കാരന് കടിച്ചുമുറിച്ചതായി പരാതി. ഇരട്ടയാര്‍ നത്തുകല്ല് സ്വദേശി ടോമി ജോസഫിന്റെ കൈവിരലാണ് കടിച്ചു മുറിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഷോറൂമിലെ മുന്‍ ജീവനക്കാരനായ രഞ്ജു, ഇയാള്‍ക്കൊപ്പമെത്തിയ മറ്റ് മൂന്ന് പേര് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. വെള്ളയാംകുടി കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപമുള്ള വാഹന ഷോറൂമിന്റെ മാനേജരാണ് ടോമി. ഇൗ സ്ഥാപനത്തില്‍ നിന്നും രഞ്ജുവിനെ നേരത്തെ പിരിച്ചു വിട്ടിരുന്നു.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ ഷോറൂമിന്റെ മുന്നില്‍ വച്ചായിരുന്നു സംഭവം. ടോമി ഷോറൂമിന്റെ പുറത്ത് നില്ക്കുന്ന സമയത്താണ് പ്രതികള്‍ ഇവിടേക്ക് കാറില്‍ എത്തിയത്. ഇതിനിടെ ടോമിയെ ബലമായി പിടിച്ചു വലിച്ച് വാഹനത്തില്‍ കയറ്റാന്‍ രഞ്ജു ശ്രമിച്ചു. ഇതിനിടെ രഞ്ജുവിന്റെ സുഹൃത്തുക്കളും ഷോറൂമിലെ മറ്റ് ജീവനക്കാരും ഇവിടേക്ക് ഓടിയെത്തി. ഇതിനിടെയാണ് രഞ്ജു ടോമിയുടെ കൈവിരല്‍ കടിച്ചു മുറിച്ചത്. ആക്രമണത്തിന് പിന്നാലെ ഇവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. കൈവിരലിന് പരിക്കേറ്റ ടോമി ആശുപത്രിയില്‍ ചികിത്സ തേടി.
Comments